മൂലമറ്റം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഒരേനിറത്തിൽ കാക്കി നൽകാൻ തീരുമാനം. ഒക്ടോബർ 31ന് ഇതുസംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി.
പൊലീസ് യൂനിഫോം കാക്കിയാണെങ്കിൽ പോലും നിറത്തിൽ ഏറ്റക്കുറച്ചിലുകൾ കാണാൻ സാധിക്കും. ഇത് ഗാർഡ് ഓഫ് ഓണർ വേളകളിൽ വ്യക്തമായി അറിയാനാകും.
അതിനാൽ സംസ്ഥാനത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും ഒരു മാസത്തിനുള്ളിൽ ഒരേ നിറത്തിലേക്ക് മാറണമെന്ന് ഉത്തരവിൽ പറയുന്നു. ഇക്കാര്യം മേലധികാരികൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ജില്ലകളിലെ പൊലീസ് കാൻറീനുകൾ വഴി തുണി വിതരണം ചെയ്യാൻ സാധിക്കുമോയെന്ന് കാൻറീൻ മാനേജ്മെൻറ് പരിശോധിക്കണമെന്നും നിർദേശമുണ്ട്.
പൊലീസ് സ്റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിൻറ് ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് ഏപ്രിൽ 28ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.