തിരുവനന്തപുരം: കാർഷിക നിയമഭേദഗതി കുത്തകകളെ സഹായിക്കുന്നതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം. കാർഷിക നിയമഭേദഗതി കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം തടയാൻ കേന്ദ്രസർക്കാറിന്‍റെ നിലവിലുള്ള സഹായം പോരെന്നും ഗവർണർ വിമർശിച്ചു. സംസ്ഥാന സർക്കാറിന്‍റെ വികസന പദ്ധതികളെ കേന്ദ്രം തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.