കണ്ണൂർ: ആദ്യഘട്ട വോട്ടെടുപ്പിൽ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ കനത്ത പോളിങ്. പോളിങ് ബൂത്തിലെ എല്ലാം നിയന്ത്രണങ്ങളും സ്ത്രീകളേറ്റെടുത്ത മണ്ഡലത്തിൽ 65.1 ശതമാനം പോളിങ് രേഖപ്പെടുത്തി. പുലർച്ച 5.30ഓടെ 50 വോട്ട് ചെയ്ത് മോക് പോളിങ് നടത്തി. 26 സ്ഥാനാർഥികളുള്ളതിനാൽ രണ്ട് ബാലറ്റ് യൂനിറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. രാജ്യത്ത് ആദ്യമായി വനിതകൾ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത മാഹി നിയോജക മണ്ഡലത്തിനുണ്ട്. മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജും ഭാര്യയും സി.ഇ. ഭരതൻ ഗവ.ഹയർ സെക്കൻഡറി സ്കൂളിലും രമേശ് പറമ്പത്ത് എം.എൽ.എയും ഭാര്യയും പള്ളൂർ ആലി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. എഴുത്തുകാരൻ എം. മുകുന്ദൻ സ്ഥലത്തില്ലാത്തതിനാൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. പുതുച്ചേരിയിൽ ഇന്ത്യ മുന്നണി സ്ഥാനാർഥി വി. വൈദ്യലിംഗം നെട്ടപ്പാക്കം മടുകര ഒന്നാം നമ്പർ ബൂത്തായ ഗവ. പ്രൈമറി സ്കൂളിലും എൻ.ഡി.എ സ്ഥാനാർഥി എ. നമശിവായം പുതുച്ചേരി വില്യന്നൂർ സർക്കാർ പ്രൈമറി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.