തൊടുപുഴ: മൂന്നാറിലെ പൊമ്പിെളെ ഒരുമൈ പ്രവർത്തകരെ തീവ്രവാദി, -മാവോവാദി ബന്ധം ആരോപിച്ച് അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നതായി സംഘടന നേതാക്കളും ആം ആദ്മി നേതാക്കളും സംയുക്ത വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മന്ത്രി എം.എം. മണിക്കെതിരെ പൊമ്പിെളെ ഒരുമൈ പ്രവർത്തകർ സമരം നടത്തിയതിനു ശേഷമാണിത്. കേസുകളിൽ കുടുക്കിയും ദേശവിരുദ്ധത ആരോപിച്ചും തളച്ചിടുന്ന രീതിയാണ് പൊലീസിേൻറത്. രഹസ്യാന്വേഷണ വിഭാഗം വ്യാജ റിപ്പോർട്ടുകൾ നിരന്തരം അയച്ച് പീഡനത്തിന് അവസരം സൃഷ്ടിക്കുകയാണെന്നും മനോജ് ജയിംസ്, ഗോമതി എന്നിവർ ചൂണ്ടിക്കാട്ടി.
മുത്തങ്ങ, പുതുവൈപ്പിൻ സമരങ്ങളിൽ എല്ലാം സർക്കാർ ഇതേ സമീപനം തുടരുകയാണെന്നും എന്നാൽ, ഇതുവരെ ഇവയിൽ ഒന്നും നിയമവിരുദ്ധമായത് കണ്ടെത്താൻ സർക്കാറിനു കഴിഞ്ഞിട്ടിെല്ലന്നും ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ കുറ്റപ്പെടുത്തി.
കൂടുതൽ മുന്നൊരുക്കം അനിവാര്യമായതിനാൽ ഒമ്പതിന് നടത്താനിരുന്ന ഭൂസമരം മാറ്റിവെച്ചതായി നേതാക്കൾ അറിയിച്ചു. പൊമ്പിെളെ ഒരുമൈ പ്രസിഡൻറ് കൗസല്യ, ആം ആദ്മി പാർട്ടി നേതാവ് പി.ആർ. പ്രഭാകരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.