പൊൻമുടി യു.പി. സ്‌കൂൾ ഫെൻസിംഗ് നിർമിച്ച് സംരക്ഷിക്കണമെന്ന് ബാലാവകാശ കമീഷൻ

തിരുവനന്തപുരം: പൊൻമുടി ഗവൺമെന്റ് യു.പി. സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വന്യമൃഗങ്ങൾ കയറാത്ത വിധം ഫെൻസിങ് നിർമിച്ച് സംരക്ഷിക്കാൻ ബാലാവകാശ കമീഷൻ ഉത്തരവായി. പുതിയ അധ്യയനവർഷം മുതൽ കുട്ടികൾ ഭയരഹിതമായി സ്‌കൂളിൽ എത്തി പഠിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം.

അടിയന്തരമായി ഫെൻസിങ് നിർമ്മാണ ജോലി പൂർത്തീകരിച്ച് കുട്ടികൾക്കും ജീവനക്കാർക്കും സുരക്ഷിതത്വം ഉറപ്പാക്കാനും നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് ലഭ്യമാക്കാൻ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിനും  കമീഷൻ അംഗം ഡോ.എഫ്. വിൽസൺ നിദേശം നൽകി.

സ്‌കൂൾ സ്ഥിതിചെയ്യുന്ന 47 സെന്റ് സ്ഥലം അതിർത്തി നിർണയിച്ചു കൊടുക്കാനും കൂടാതെ സ്‌കൂൾ വികസനത്തിനായി വനം വകുപ്പ്  അനുവദിച്ച 63 സെന്റ് പരിവേഷ് പോർട്ടലിൽ ഉൾപ്പെടുത്തി ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ നടപടി സ്വീകരിക്കാനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും കമീഷൻ നിർദേശം നൽകി.

സ്‌കൂളിന്റെ പാചകപ്പുരക്ക് സമീപം പുലിയെ കണ്ടതിനെ തുടർന്ന് പാചകക്കാരി സ്‌കൂളിൽ കയറി വാതിലടച്ചു രക്ഷപ്പെട്ടു എന്ന വാർത്തയെ തുടർന്ന് കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് കമീഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം 60 ദിവസത്തിനകം സമർപ്പിക്കാനും നിർദേശം നൽകി.

Tags:    
News Summary - Ponmudi U.P. Child Rights Commission should build and protect school fencing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.