മൾട്ടിനാഷണൽ കമ്പനി തലപ്പത്തോ പാർട്ടി സ്ഥാപനങ്ങളിലോ മകനെ പ്രതിഷ്ഠിക്കാൻ ചടയൻ ഗോവിന്ദന് കഴിഞ്ഞില്ല -പോരാളി ഷാജി

കോഴിക്കോട്: സി.പി.എമ്മിനെതിരെ വിമർശനവുമായി വീണ്ടും പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്‍റെ മകനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് നേതാക്കൾക്കെതിരെ വിമർശനമുയർത്തുന്നത്.

ചടയൻ ഗോവിന്ദന്‍റെ മകൻ സുഭാഷ് കമ്പിൽ ടൗണിൽ ചായക്കട നടത്തുകയാണെന്ന് പറഞ്ഞതാണ് കുറിപ്പ് ആരംഭിക്കുന്നത്. സുഭാഷിന് ദേശാഭിമാനിയിൽ ജോലികിട്ടിയിരുന്നെന്നും എന്നാൽ, ഇതിനെതിരെ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉരുണ്ടുകൂടിയെന്നും ഇത് മനസ്സിലാക്കിയ ചടയൻ മകനോട് ജോലി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോകാൻ അവശ്യപ്പെടുകയായിരുന്നെന്നും കുറിപ്പിൽ പറയുന്നു. അന്ന് പാർട്ടിക്കുള്ളിൽ പ്രതിഷേധം കുത്തി പൊക്കിയവരുടെ മക്കളെല്ലാം ഇന്ന് പാർട്ടി സ്ഥാപനത്തിൽ കഴകക്കാരണെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസമാണെന്നും പോരാളി ഷാജി കുറ്റപ്പെടുത്തുന്നു.

പോരാളി ഷാജി ഫേസ്ബുക്ക് പോസ്റ്റ്:

ഇത് സുഭാഷ് ചടയൻ....

സി.പി ഐ എം സംസ്ഥാന സെക്രട്ടറിയും അഴികോട് എം.എൽ എയുമായിരുന്ന ചടയൻ ഗോവിന്ദൻ്റെ ഇളയ മകൻ കമ്പിൽ ടൗണിൽ " ഗായത്രി "ഹോട്ടൽ നടത്തുകയാണ്.

ദേശാഭിമാനി കണ്ണൂർ എഡിഷൻ തുടങ്ങിയ നാളുകളിൽ ബിരുദധാരിയായ സുഭാഷിന് ദേശാഭിമാനിയിൽ ജോലികിട്ടി. എന്നാൽ പെട്ടുന്നനേയായിരുന്നു കാര്യങ്ങൾ അടിമറിഞ്ഞത്. നേതാവിൻ്റെ മകന് ജോലി നല്കിയതിൽ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉരുണ്ടുകൂടി.

അണിയറയിലെ പ്രതിഷേധംമനസിലാക്കിയ ചടയൻ മകനോട് ജോലി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോകാൻ അവശ്യപ്പെടുകയായിരുന്നു. അന്ന് പാർട്ടിക്കുള്ളിൽ പ്രതിഷേധം കുത്തി പൊക്കിയവരുടെ മക്കളെല്ലാം ഇന്ന് പാർട്ടി സ്ഥാപനത്തിൽ കഴകക്കാരണെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.

പിന്നീട് സുഭാഷ് നീണ്ടയാത്രയിലായിരുന്നു. ജോലി തേടിയുള്ള യാത്ര, ഒടുവിലാണ് കമ്പിൽ ടൗണിൽ സുഹൃത്തുമായി ചേർന്ന് ഹോട്ടൽ തുടങ്ങിയത്.

ഇടതു വലതു നേതാക്കളിൽ വലിയൊരു വിഭാഗം ഇന്ന് ഉത്കണ്ഠാകുലരാണ് മക്കളുടെ ഭാവിയോർത്ത്. മക്കളെ എങ്ങനെയെങ്കിലും ഉന്നതങ്ങളിൽ എത്തിക്കണം.

ചടയനെ പോലെ ഇങ്ങനെയും ഒരു കമ്മ്യൂണിസ്റുകാരനുണ്ടായിരുന്നു. പാർട്ടി ലോക്കൽ കമ്മറ്റി നിർമ്മിച്ചു കൊടുത്ത വീട്ടിലായിരുന്നു ജീവിതാന്ത്യംവരെ ചടയൻ താമസിച്ചത്.

രാഷ്ട്രീയ - ചരിത്ര വിദ്യാർത്ഥികൾ ചടയൻ്റെ രാഷ്ട്രീയ കാലഘട്ടത്തെ സി പി ഐ എം ൻ്റെ ചരിത്രത്തിലെ വഴിത്തിരിവായിട്ടാണ് അടയാളപ്പെടുത്തുക. വൈദേശീയ കോർപ്പറേറ്റ് മൂലധനത്തിൻ്റെ കടന്നു വരവിനെ പ്രതിരോധിച്ചു എന്നതാണ് ചരിത്രത്തിൽ ചടയൻ്റെ സ്ഥാനം. ചടയൻ്റെ കാലത്തിന് ശേഷമാണ് വൻതോതിലുള്ള വൈദേശീക മൂലധനം സമസ്ത മേഖലകളിലേക്കും കടന്നു കയറിയത്.

എന്തുകൊണ്ടാണ് ചടയൻ്റെ മകനെ ഒരു multinational company യുടെ തലപ്പത്തോ പാർട്ടി സ്ഥാപനങ്ങളിലോ പ്രതിഷ്ടിക്കാൻ ചടയന് കഴിയാതെ പോയത്.

അത് ചടയൻ്റെ ദൗർബല്യമായിരുന്നില്ല, ചടയൻ്റെ രാഷ്ട്രീയ മൂല്യബോധമായിരുന്നു അതിന് തടസമായത്. പാലോളി സഖാവിനേയും ഇക്കാര്യത്തിൽ മറക്കാനാകില്ല (കടപ്പാട്)

Tags:    
News Summary - porali shaji fb post about chadayan govindan son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.