തുറമുഖ വകുപ്പ് വാസവന്; കടന്നപ്പള്ളിക്ക് രജിസ്ട്രേഷനും പുരാവസ്തുവും

തിരുവനന്തപുരം: പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ വകുപ്പുകൾ ഗവർണർ അംഗീകരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പിന്‍റെ ചുമതലയാണ് ലഭിച്ചത്. അതേസമയം, തുറമുഖ വകുപ്പ് സഹകരണ മന്ത്രി വി.എൻ. വാസവന് നൽകി. കെ.ബി. ഗണേഷ് കുമാറിന് റോഡ്-ജല ഗതാഗതം, മോട്ടോർ വാഹന വകുപ്പ് എന്നിവയാണ് നൽകിയത്.

സ്ഥാനമൊഴിഞ്ഞ മന്ത്രി അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പുകളോടൊപ്പം തുറമുഖ വകുപ്പും കൈകാര്യം ചെയ്തിരുന്നു. എന്നാൽ, തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക് നൽകാതെ മന്ത്രി വാസവന് നൽകാനാണ് എൽ.ഡി.എഫ് തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാറിൽ മന്ത്രിയായിരുന്നപ്പോൾ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും ഉണ്ടായിരുന്നു. 

ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നൽകണമെന്ന് കേരള കോൺഗ്രസ് (ബി) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. മന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്യുന്ന സാംസ്കാരിക വകുപ്പിന് കീഴിൽവരുന്നതാണ് സിനിമ.

ഇന്ന് വൈകീട്ടാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 

Tags:    
News Summary - Portfolios proposal approved by Hon'ble Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.