സംസ്ഥാനത്ത്​ കൂടുതൽ നിയന്ത്രണങ്ങൾക്ക്​ സാധ്യത; നാളെ വീണ്ടും കോവിഡ്​ അവലോകന യോഗം ചേരും

തിരുവനന്തപുരം: കോവിഡ്​ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്​ നാളെ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ വീണ്ടും കോവിഡ്​ അവലോകന യോഗം ചേർന്നേക്കും. രോഗബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾക്ക്​ സാധ്യതയുണ്ട്​. വാരാന്ത്യ നിയന്ത്രണമടക്കം പരിഗണനയിലാണെന്നാണ്​ സൂചന.

കഴിഞ്ഞ അവലോകന യോഗത്തിൽ സ്​കൂളുകൾ അടയ്​ക്കണമെന്ന നിർദേശം ഉയർന്നിരുന്നെങ്കിലും അത്തരമൊരു നടപടിയിലേക്ക്​ പോകണ്ട എന്നായിരുന്നു സർക്കാരി​െൻറ നിലപാട്​. എന്നാൽ, സ്​കൂളുകൾക്കും ഒാഫീസുകൾക്കും നിയന്ത്രണം വേണമെന്ന്​ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്​. നിലവില്‍ കല്യാണങ്ങളടക്കമുള്ള സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരിക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി ചികിത്സക്കായി ശനിയാഴ്ച അമേരിക്കയിലേക്ക് പോകുന്ന സാഹചര്യം പരിഗണിച്ചാണ് നാളെ അടിയന്തര യോഗം ചേരുന്നത്. അടുത്ത രണ്ടാഴ്ച നടക്കുന്ന അവലോകന യോഗങ്ങളില്‍ മുഖ്യമന്ത്രി ഉണ്ടാകില്ല. അതിനാൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഗുരുതരമാകുന്നത് തടയാനായി നാളെ ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും.

കേരളത്തില്‍ 12,742 പേര്‍ക്കാണ്​ കോവിഡ്-19 സ്ഥിരീകരിച്ചത്​. കഴിഞ്ഞ അവലോകന യോഗത്തി​െൻറ സമയത്ത്​ അത്​ ആറായിരത്തോളമായിരുന്നു. രോഗവ്യാപന നിരക്ക് 15 ശതമാനത്തിന് മുകളിലുമെത്തിയിരിക്കുകയാണ്​. 20 മുതൽ 40 വയസിനിടയില്‍ ഉള്ളവരിലാണ് രോഗവ്യാപനം കൂടുതൽ.

Tags:    
News Summary - Possibility of more restrictions in the state covid review meeting again tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.