തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും കിടപ്പു രോഗികൾക്കും തപാൽ വോട്ട് ചെയ്യുന്നതിനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. തെരഞ്ഞെടുപ്പ് സമയം ഒരു മണിക്കൂർ കൂട്ടാനും തീരുമാനിച്ചു. നിലവിൽ ഏഴു മുതൽ അഞ്ചു മണിവരെയാണ് വോട്ടെടുപ്പ്. അത് വൈകീട്ട് ആറു മണിവരെയാക്കി.
പഞ്ചായത്ത്‌രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കോവിഡ് രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ വോട്ട് ചെയ്യാം. നിശ്ചിതദിവസത്തിനുള്ളിൽ തപാൽ വോട്ടിന് അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ അതിന് ശേഷം രോഗം സ്ഥിരീകരിക്കുന്നവർക്ക് ഏങ്ങനെ വോട്ട് ചെയ്യാനാകുമെന്ന് തെരഞ്ഞെടുപ്പ് കമീഷന് തീരുമാനിക്കാമെന്ന നിലപാടാണ് മന്ത്രിയോഗം സ്വീകരിച്ചത്.
കോവിഡ് സാഹചര്യത്തിൽ സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ച ശമ്പളം പി.എഫിൽ ലയിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു മാസത്തെ ശമ്പളം അഞ്ചുമാസമായി സർക്കാർ പിടിച്ചിരുന്നു. ഒമ്പതു ശതമാനം പലിശയോടെ പി.എഫിൽ ലയിപ്പിക്കുന്ന ഈ തുക ഏപ്രിൽ മാസത്തിൽ പിൻവലിക്കാം.
സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ലാതെ അവധി നൽകുന്നത് അഞ്ചു വർഷമായി കുറച്ചു. നിലവിൽ 20 വർഷമായിരുന്നു ശമ്പളമില്ലാതെ അവധി നൽകിയിരുന്നത്. ശ്രീനാരായണ ഓപ്പൺ സർവകലാശാല രൂപീകരണത്തിനുള്ള ഓർഡിൻസിനും മന്ത്രിസഭ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.