തൃശൂർ: തപാൽ വോട്ടിന് അർഹതയുള്ളവരുടെ പട്ടികയിൽ 80 വയസ്സിന് മുകളിലുള്ളവരെ ഉൾപ്പെടുത്തി മാർഗരേഖയിറങ്ങി. ഭിന്നശേഷിക്കാർ, കോവിഡ് സ്ഥിരീകരിച്ചവർ/സംശയത്തിലുള്ളവർ, ക്വാറൻറീനിലുള്ളവർ, 80 വയസ്സിനു മുകളിലുള്ള സമ്മതിദായകർ എന്നിവർ വിജ്ഞാപന തീയതിക്ക് അഞ്ച് ദിവസത്തിനുള്ളിൽ തപാൽ വോട്ടിന് അപേക്ഷിക്കണമെന്ന് വ്യാഴാഴ്ച ഇറങ്ങിയ മാർഗരേഖയിൽ അധികൃതർ വ്യക്തമാക്കി.
അപേക്ഷയുടെ നിജസ്ഥിതി തൃപ്തിപ്പെട്ടാൽ വരണാധികാരിക്ക് തുടർനടപടി സ്വീകരിക്കാം. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടാണ് തപാൽ വോട്ടെങ്കിൽ ചികിത്സ സർട്ടിഫിക്കറ്റും ഭിന്നശേഷി വോട്ടാണെങ്കിൽ ബെഞ്ച് മാർക്ക് സർട്ടിഫിക്കറ്റും ബാലറ്റിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷകർ വോട്ടർ പട്ടികയിലുള്ളവരാണെന്ന് വരണാധികാരി സ്ഥിരീകരിച്ച് ബാലറ്റ് പേപ്പർ നൽകാൻ നടപടി സ്വീകരിക്കണം. തപാൽ ബാലറ്റ് അനുവദിക്കുന്നവരുടെ അച്ചടിച്ച പട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടി സ്ഥാനാർഥികൾക്ക് നൽകണം. പോളിങ് ഉദ്യോഗസ്ഥർ ബാലറ്റ് പേപ്പർ നൽകാനെത്തുന്ന ദിവസവും സമയവും വോട്ടർമാരെ മുൻകൂട്ടി അറിയിക്കും. തുടർന്ന് നടപടികൾക്കായി പോളിങ് ഉദ്യോഗസ്ഥരുടെ ടീം രൂപവത്കരിക്കാം.
അന്ധതയും ശാരീരിക അവശതയുമുള്ള വോട്ടർമാരാണെങ്കിൽ മാത്രം സമ്മതിദാനം രേഖപ്പെടുത്താൻ മുതിർന്ന ആളെ അനുവദിക്കാമെന്നാണ് സർക്കുലറിലുള്ളത്. തപാൽ വോട്ടുമായി പോകുന്ന ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം നൽകും.
ശരീരോഷ്മാവ് 37.5 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ 99.5 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതലാണെന്ന് തെർമൽ സ്കാനർ ഉപയോഗിച്ച് കണ്ടെത്തിയാൽ രണ്ടുതവണ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതിന് പരിശീലനം ലഭിച്ച ആശ വർക്കർ, പാര മെഡിക്കൽ സ്റ്റാഫ്, എൻ.എസ്.എസ്, എൻ.സി.സി സ്റ്റുഡൻറ്, പൊലീസ് കേഡറ്റ് തുടങ്ങിയ സന്നദ്ധ പ്രവർത്തകരുണ്ടാകും.
അപ്പോഴും ശരീരോഷ്മാവ് കൂടുതലാണെങ്കിൽ ടോക്കൺ നൽകി സമ്മതിദായകരോട് പോളിങ്ങിെൻറ അവസാന മണിക്കൂറിൽ കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിച്ച് വോട്ടുചെയ്യാൻ ആവശ്യപ്പെടാം. ആേരാഗ്യപ്രവർത്തകർ പി.പി.ഇ കിറ്റ് ധരിച്ച് ബൂത്ത് കവാടത്തിലുണ്ടാകണം.
കോവിഡ് സംശയമുള്ളവർ വോട്ടു ചെയ്യാനെത്തുേമ്പാൾ, എത്തിയ ക്രമത്തിൽ ടോക്കൺ നൽകുകയും ഹെൽപ്പ് െഡസ്ക് സ്ഥാപിച്ച് ബുദ്ധിമുട്ടുണ്ടാകാത്തവിധം വോട്ടു ചെയ്യാൻ അവസരമുണ്ടാക്കുകയും വേണം.
വീടുകൾ തോറുമുള്ള പ്രചാരണ പരിപാടിയിൽ സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേർ മാത്രമേ ഉണ്ടാകാവൂ. 10 വാഹനങ്ങളുടെ നിരക്ക് പകരം അഞ്ച് വാഹനങ്ങളുടെ ഒരു നിര റോഡ്ഷോയിൽ പങ്കെടുത്തശേഷം ഷോ താൽക്കാലികമായി അവസാനിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.