തിരുവനന്തപുരം: തപാൽ വോട്ടുചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കാനുള്ള സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റയുടെ സർക്കുലറിനെതിരെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ് പള്ളി രാമചന്ദ്രന് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ ്പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്നും ഇത് കേരള പൊലീസിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പൊലീസുകാരെൻറയും സർവവിവരങ്ങളും ശേഖരിച്ച് സി.പി.എം ഓഫിസിലെത്തിക്കുന്ന പോസ്റ്റ്മാെൻറ പണിയാണ് ഡി.ജി.പി ചെയ്യുന്നത്. സര്‍ക്കുലറിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. കോണ്‍ഗ്രസിെൻറ സമുന്നത നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്ന പൊലീസുകാര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ഡി.ജി.പി തയാറായില്ല. എന്നാല്‍, സി.പി.എമ്മിെൻറ ഛോട്ടാ നേതാക്കള്‍ക്കെതിരായ വിദൂരപരാമര്‍ശത്തിന് പോലും പൊലീസ് നടപടി സ്വീകരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പോസ്റ്റൽ ബാലറ്റ് അർഹതപ്പെട്ട എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുന്നതിനായാണ് വിവരം ശേഖരിക്കാൻ തീരുമാനിച്ചതെന്നും നടപടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ മാനദണ്ഡം പാലിച്ചാണെന്നും ഡി.ജി.പി ലോക്നാഥ് െബഹ്റ വാർത്തക്കുറിപ്പിൽ അറിയിച്ചു. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ്പേപ്പറുകൾ പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് വാങ്ങുകയോ തുടർനടപടികൾ എടുക്കുകയോ ചെയ്യില്ല. ഇത്തരം കവറുകൾ പ്രസ്തുത ഉദ്യോഗസ്ഥർ നേരിട്ടാണ് ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസർക്ക് അയക്കേണ്ടത്. ഈ കാര്യങ്ങൾ ഏപ്രിൽ 11ന് പൊലീസ് ആസ്ഥാനത്തുനിന്ന് യൂനിറ്റ് മേധാവികൾക്ക് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡി.ജി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.