തൃശൂര്‍: കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂര്‍പൂരം വെടിക്കെട്ട് ബുധനാഴ്ച വൈകീട്ട് ഏഴിന് നടക്കും. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനപ്രകാരം വെടിക്കെട്ട് മാറ്റിവെച്ചത്.
മുൻവർഷവും ഇത്തരത്തിൽ മഴയെ തുടർന്ന് വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ പിന്നീട് നടത്തുകയാണ് ഉണ്ടായത്. പൂരം കഴിഞ്ഞതോടെ രാവിലെ എഴുന്നള്ളത്തും പാണ്ടിമേളവും കുടമാറ്റവുമായി പകല്‍പ്പൂരം രാവിലെ നടക്കും. പകൽ വെടിക്കെട്ടിന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും രാവിലെ എട്ടോടെ എഴുന്നള്ളും. ഒമ്പതോടെ തുടങ്ങുന്ന ഇരുവിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെയാകും അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.