വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്ന്​ ഉന്നതതല യോഗം

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​രു​ക​യും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന്​ വ​ഴി​കാ​ണാ​തെ കെ.​എ​സ്.​ഇ.​ബി പ്ര​തി​സ​ന്ധി നേ​രി​ടു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം. വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി കെ.​ആ​ർ. ​ജ്യോ​തി​ലാ​ൽ, എം.​ഡി​യ​ട​ക്കം കെ.​എ​സ്.​ഇ.​ബി ഉ​​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജ വ​കു​പ്പി​ന്​ മാ​ത്ര​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ യോ​ഗം. നി​ല​വി​ലെ പ്ര​തി​സ​ന്ധി വൈ​ദ്യു​തി മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ദി​വ​സ​വും 15 മു​ത​ൽ 20 കോ​ടി രൂ​പ ന​ൽ​കി പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ​നി​ന്നു വൈ​ദ്യു​തി വാ​ങ്ങി​യാ​ണ് ഇ​പ്പോ​ൾ ലോ​ഡ് ഷെ​ഡി​ങ് ഒ​ഴി​വാ​ക്കു​ന്ന​ത്. കെ.​എ​സ്.​ഇ.​ബി സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ആ​യ​തി​നാ​ൽ ഈ ​രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ ആ​സ​ന്ന​മാ​യി​രി​ക്കെ ലോ​ഡ്​ ഷെ​ഡി​ങ് സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ്​ സൂ​ച​ന. ​വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​വും പ്ര​ധാ​ന​മാ​യും ച​ർ​ച്ച​ചെ​യ്യു​ക. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കും.

വൈ​ദ്യു​തി വാ​ങ്ങാ​ൻ ബോ​ർ​ഡ് ചെ​ല​വ​ഴി​ക്കു​ന്ന തു​ക ഭാ​വി​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ സ​ർ​ചാ​ർ​ജാ​യി ന​ൽ​കേ​ണ്ടി​വ​രും. വേ​ന​ൽ​മ​ഴ കു​റ​വാ​യ​തി​നാ​ൽ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പും ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. വേ​ന​ൽ​ക്കാ​ല ആ​വ​ശ്യ​ത്തി​ന്​ കൂ​ടു​ത​ൽ വൈ​ദ്യു​തി മൂ​ന്നു​​ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ യൂ​നി​റ്റി​ന് 8.69 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങാ​ൻ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - Power crisis ; High level meeting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.