കേന്ദ്ര നിലയങ്ങളിൽ തകരാർ; വൈദ്യുതി നിയന്ത്രണ ഭീഷണി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര നി​ല​യ​മാ​യ കൂ​ടം​കു​ള​ത്തും പു​റ​ത്തു​നി​ന്ന്​​ വൈ​ദ്യു​തി കൊ​ണ്ടു​വ​രു​ന്ന ലൈ​നു​ക​ളി​ലും ഉ​ണ്ടാ​യ ത​ക​രാ​റു​ക​ൾ സം​സ്​​ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന്​ വ​ഴി​യൊ​രു​ക്കി. കൂ​ടം​കു​ളം ആ​ണ​വ​നി​ല​യ​ത്തി​ലെ ത​ക​രാ​റും താ​ൾ​ച്ച​ർ നി​ല​യ​ത്തി​ൽ ക​ൽ​ക്ക​രി ല​ഭി​ക്കാ​ഞ്ഞ​തും മൂ​ലം വെ​ള്ളി​യാ​ഴ്​​ച പു​റം വൈ​ദ്യു​തി​യി​ൽ വ​ൻ കു​റ​വ്​ വ​ന്നു.

കൂ​ടം​കു​ള​ത്തു​നി​ന്ന്​ 135 മെ​ഗാ​വാ​ട്ടും താ​ൾ​ച്ച​റി​ൽ​നി​ന്ന്​ 80 മെ​ഗ​വാ​ട്ടു​മാ​ണ്​ കു​റ​ഞ്ഞ​ത്. ലൈ​ൻ പ്ര​തി​സ​ന്ധി മൂ​ലം ഛത്തി​സ്​​ഗ​ഢി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​രേ​ണ്ട 200 മെ​ഗാ​വാ​ട്ടും കു​റ​ഞ്ഞു. ഇ​തോ​ടെ സം​സ്​​ഥാ​ന​ത്ത്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്​​ച നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​യാ​സം സൃ​ഷ്​​ടി​ക്കും. -

Tags:    
News Summary - power shortage in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.