വിവാദത്തിന്റെ ലക്ഷ്യം സർക്കാരിനെ അട്ടിമറിക്കലെന്ന് പ്രകാശ് കാരാട്ട്

തൃശൂർ: മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് അർഥശൂന്യമായ പ്രതിഷേധമെന്ന് സി.പി.എം പെളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് വിഷയം അന്വേഷിച്ചതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ഇതായിരുന്നു. എന്നിട്ട് ഇടതുപക്ഷത്തിന് അനുകൂല വിധിയുണ്ടാവുകയും ചെയ്തതാണെന്ന് കാരാട്ട് പറഞ്ഞു.

നിലവിലെ വിവാദത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ട്. ഇടതു സർക്കാരിനെ അട്ടിമറിക്കാനുള്ള ലക്ഷ്യമാണ് പിന്നിൽ. ഈ നീക്കം ജനം തിരിച്ചറിയുമെന്നും കാരാട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - Prakash Karat says controversy aims to overthrow government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.