പ്രമോദ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് പിടികൂടി. മൈലം തെക്കേക്കര തെക്കേതിൽ വീട്ടിൽ പ്രമോദ് (25) ആണ് അറസ്​റ്റിലായത്.

തൃശൂർ സ്വദേശിനിയായ പെൺകുട്ടിയും കുടുംബവും കൊട്ടാരക്കരയിൽ വാടകക്ക് താമസിക്കുന്നതിനിടയിലായിരുന്നു പീഡനം. കൂട്ടുനിന്ന പെൺകുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്​റ്റ്​ ചെയ്തു.പ്രതികളെ കോടതി റിമാൻഡ്​​ ചെയ്തു. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോൺ, എസ്.ഐ അരുൺകുമാർ, സുദർശൻകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.