പയ്യന്നൂർ: കോവിഡ്-19 പ്രതിസന്ധിയില്‍പെട്ട 400 പ്രവാസികളെ രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തിച്ച് പയ്യന്നൂർ സൗഹൃദവേദി. യു.എ.ഇയില്‍ ജോലി നഷ്ടപ്പെട്ടും ജോലി തേടി വിസിറ്റ് വിസയില്‍ എത്തിയും രോഗങ്ങളാലും മറ്റും ബുദ്ധിമുട്ടിയവരെയടക്കമാണ് സൗഹൃദവേദി നാട്ടിലെത്തിച്ചത്.
നാട്ടിലെത്തിയവരിൽ ഭൂരിപക്ഷവും നാട്ടിലെത്താൻ പല വാതിലുകളും മുട്ടി നിരാശരായിരിക്കുന്നവരായിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും നിരന്തരം സമ്മർദം ചെലുത്തിയാണ് നാട്ടുകാെര തിരികെയെത്തിച്ചത്. സൗഹൃദവേദിയുടെ 22 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ മുഴുവന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവരെ ബന്ധപ്പെട്ടും റേഡിയോയില്‍ അറിയിപ്പ് നല്‍കിയും രാപ്പകല്‍ ശ്രമിച്ചതുകൊണ്ടാണ് ഒരു സീറ്റുപോലും ഒഴിവാകാതെ എത്തിക്കാനായതെന്ന് ഭാരവാഹികൾ പറഞ്ഞു.
ആദ്യ വിമാനം 25ന് 189 യാത്രക്കാരുമായി ദുബൈയില്‍നിന്ന് ഫ്ലൈ ദുബൈയുടേതായിരുന്നു. രണ്ടാമതായി 27ന് ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനം 215 യാത്രക്കാരുമായി കണ്ണൂരില്‍ പറന്നിറങ്ങി. വിസിറ്റ് വിസയില്‍ ജോലി തേടി വന്ന് പാര്‍ക്കില്‍ കിടന്നുറങ്ങുന്നുവെന്നറിഞ്ഞ നാട്ടുകാരനായ ഒരു യുവാവിനു സൗജന്യമായി ടിക്കറ്റ് നല്കി. രണ്ടു ദിവസം മുമ്പ് ഫ്ലൈറ്റ് ഷെഡ്യൂള്‍ കണ്ഫര്മേഷന് കിട്ടിയതിനുശേഷം മാത്രം യാത്രക്കാരില്‍നിന്ന് ടിക്കറ്റ് തുക വാങ്ങി ടിക്കറ്റുകള്‍ മുന്‍കൂറായി എത്തിച്ചുനല്‍കി.
ഉഷ നായര്‍, അബ്ദുല്‍ നസീര്‍, ബ്രിജേഷ്, പ്രസിഡൻറ് പി.യു. പ്രകാശന്, എക്സിക്യൂട്ടിവ് അംഗങ്ങളായ രമേഷ് പയ്യന്നൂര്‍, വി.പി. ശശികുമാര്‍, എം.വി. രാഘവന്, നികേഷ്കുമാര്‍, ഗിരീഷ്, ദീപക്, അന്‍വര്‍ രാമന്തളി, പ്രവീണ്‍, മെഹമൂദ്, പ്രസൂതന്, സുനില്‍, ബബിത, രമേശന്, റാഷിദ്, വിനോദ്, സനേഷ് തുടങ്ങിയവരുടെ സഹായസേവനങ്ങളും പയ്യന്നൂർ സൗഹൃദവേദിയുടെ ഈ ചാർട്ടേഡ് ഫ്ലൈറ്റ് ദൗത്യത്തിെൻറ പിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.