ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഴവൂർ സ്വദേശിനിയും ഏഴ് മാസം ഗർഭിണിയുമായ 29 കാരി രോഗവിമുക്തയായി. ബുധനാഴ്ച ഇവരുടെ രണ്ടു വയസുള്ള മകൻ രോഗവിമുക്തി നേടിയിരുന്നു.
എന്നാൽ, മാതാവിെൻറ പരിശോധന ഫലം കൂടി ലഭിച്ച ശേഷം ഇവരെ ഡിസ്ചാർജ്ജ് ചെയ്യാമെന്നായിരുന്നു ആശുപത്രി അധികൃതർ തീരുമാനിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ചികിത്സാ വിഭാഗം മേധാവി ഡോ. ആർ. സജിത്കുമാർ യുവതിയെ അറിയിക്കുകയായിരുന്നു.
പരിചരണത്തിന് ആശുപത്രിയിലുണ്ടായിരുന്ന യുവതിയുടെ ഭർതൃമാതാവിനേയും കോവിഡ് 19 പരിശോധനക്ക് വിധേയമാക്കിയിരുന്നു. അവരുടെ പരിേശോധന ഫലവും നെഗറ്റീവ് ആണ്. ശനിയാഴ്ച വൈകിട്ടോടെ ഇവർ ആശുപത്രി വിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.