തൃശൂർ: മലയാള സിനിമയിലെ നിത്യവസന്തം പ്രേം നസീറിന്റെ 34ാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃദ് സമിതി തൃശൂർ ചാപ്റ്ററിന്റെ പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം നടൻ ഇന്നസെന്റിനും സംഗീത ശ്രേഷ്ഠ പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്കും സമ്മാനിക്കും.
10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ഫെബ്രുവരി 19ന് ഉച്ചക്ക് 2.30ന് തൃശൂർ വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആർ. ബിന്ദു സമർപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. സത്യൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർ റെജി ജോയ്, സി.പി.എം. ജില്ല സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, ഡി.സി.സി പ്രസിഡന്റ് ജോസ് വെള്ളൂർ, മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് മുഹമദ് റഷീദ്, ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി മിൽട്ടൺ തുടങ്ങിയവരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കും. തുടർന്ന് ഗാനമേളയും മറ്റ് കലാവിരുന്നും ഉണ്ടാകും.
വാർത്ത സമ്മേളനത്തിൽ രക്ഷാധികാരി സത്താർ ആദൂർ, പി.ആർ.ഒ നൗഷാദ് പാട്ടുകുളങ്ങര എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.