കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര സീറ്റിൽ മത്സരിക്കാൻ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ ്രന് മേൽ സമ്മർദ്ദം ശക്തമായി. മുല്ലപ്പള്ളിയോട് മത്സരിക്കണമെന്ന് ൈഹകമാൻഡിന് വേണ്ടി കേരളത്തിെൻറ ചുമത ലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ആവശ്യപ്പെട്ടു. എന്നാൽ താൻ മത്സരിക്കാനില്ലെന്ന ആദ്യ നിലപാട് തന്നെ അദ്ദേഹം ആവർത്തിക്കുകയായിരുന്നു.
മുല്ലപ്പള്ളി മത്സരിക്കണമെന്ന് വി.എം. സുധീരനും വടക്കൻ കേരളത്തിലെ സ്ഥാനാർഥികളും ആവശ്യമുന്നയിച്ചിട്ടുണ്ട്. എ.ഐ.സി.സിക്ക് മുമ്പിൽ ഈ ആവശ്യം വെച്ചിട്ടുണ്ട്. വടകര സീറ്റിൽ സി.പി.എം സ്ഥാനാർഥി പി.ജയരാജനെതിരെ ദുർബല സ്ഥാനാർഥികളെ നിർത്തരുതെന്നും ദുർബലരാണെങ്കിൽ പിന്തുണ നൽകുന്ന കാര്യം പുനഃപരിശോധിക്കുമെന്നും ആർ.എം.പി വ്യക്തമാക്കിയിട്ടുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, വി.എം. സുധീരൻ എന്നിവരിൽ ആരെയെങ്കിലും സ്ഥാനാർഥികൾ ആക്കണമെന്നാണ് ആർ.എം.പി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ആറ്റിങ്ങലിൽ അടൂർ പ്രകാശും വയനാട്ടിൽ ടി. സിദ്ദിക്കും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും യു.ഡി.എഫ് സ്ഥാനാർഥികളാവുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.