പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 15നും 19നും കേരളത്തിൽ സന്ദർശനം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് വെള്ളിയാഴ്ച പത്തനംതിട്ടയിലാണ് ആദ്യ പരിപാടി.
പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. 12ഒാടെ പ്രധാനമന്ത്രി സമ്മേളനവേദിയിൽ എത്തും. ഡൽഹിയിൽനിന്ന് വിമാനമാർഗം തിരുവനന്തപുരത്ത് എത്തും. അവിടെ നിന്ന് ഹെലികോപ്ടറിൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലിറങ്ങും. തുടർന്ന് റോഡുമാർഗം സ്റ്റേഡിയത്തിലെത്തും. 19ന് വീണ്ടും പ്രധാനമന്ത്രി പാലക്കാട്ട് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.