കൊച്ചി: കോവിഡ് വാക്സിനേഷൻ നൽകുന്നതിൽ ജുഡീഷ്യൽ ഒാഫിസർമാർക്കും അഭിഭാഷകർക്കും മുൻഗണന നൽകണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ നിലപാട് തേടി.
ജനങ്ങളുമായി നേരിട്ടിടപെടുന്ന അഭിഭാഷകർ ആരോഗ്യപ്രവർത്തകരെയും പൊലീസിെനയുംപോലെ കോവിഡ് മുന്നണിപ്പോരാളികളെന്ന പരിഗണനക്ക് അർഹരാണെന്നും മുൻഗണന നൽകണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ബെന്നി ആൻറണി പാറേൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദീകരണം തേടിയത്.
ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.