തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പരോളിലുള്ള തടവുകാരോട് ജയിലേക്ക് മടങ്ങിയെത്താനുള്ള ജയിൽ മേധാവിയുടെ സർക്കുലർ സുപ്രീംകോടതി ഉത്തരവിെൻറ ലംഘനമാണെന്ന് വിമർശനം. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ജയിലിലേക്ക് മടങ്ങിയെത്തേണ്ടതില്ലെന്ന സുപ്രീംകോടതി നിർദേശം നിലനിൽക്കെ പരോളിലിറങ്ങിയ തടവുകാരോട് 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ഫലവുമായി ചൊവ്വാഴ്ച രാവിലെ 11ന് മുമ്പായി ഹാജരാകാനാണ് നിർദേശം.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ ജയിലുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും രോഗബാധ തടയുന്നതും ലക്ഷ്യമിട്ടാണ് ഒന്നാം രോഗ വ്യാപന സമയത്ത് പരോള്‍ അനുവദിച്ചവര്‍ക്ക് വീണ്ടും പരോള്‍ അനുവദിക്കണമെന്ന് കഴിഞ്ഞ േമയ് ഏഴിന് ഉത്തരവിറക്കിയത്.
പരോളില്‍ പുറത്ത് തുടരുന്നവര്‍ക്ക് 90 ദിവസത്തേക്ക് കൂടി നീട്ടിനല്‍കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.
പരോള്‍, ജയില്‍ മോചനം എന്നിവ നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.