തൃശൂർ: ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തടവുകാരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കണമെന്ന ജയിൽ വകുപ്പ് സർക്കുലറിെനതിരെ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ. ആരോഗ്യ വകുപ്പിെൻറ ഉത്തരവും, ജയിൽ വകുപ്പിന്‍റെ ഉത്തരവും പ്രായോഗികമായി നടപ്പാക്കാകില്ലെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഔദ്യോഗികമായി അധികൃരെ അറിയിച്ചു. ഇതേത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ അധികാര കേന്ദ്രങ്ങളുമായി നടത്തി കഴിഞ്ഞതായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഔദ്യേഗികമായി അറിയിച്ചിട്ടുണ്ട്
തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കും മുമ്പ് അടിവയറിലെ അൾട്രാസൗണ്ട് സ്‌കാനിങ്, സി.പി.കെ പരിശോധന, റിനെൽ പ്രൊഫൈൽ, യൂറിൻ മയോഗ്ലോബിൻ, സി.ആർ.പി പരിശോധന എന്നിങ്ങനെ അഞ്ച് പരിശോധനകളാണ് നടത്തേണ്ടതെന്നായിരുന്നു ജയിൽ വകുപ്പിന്‍റെ സർക്കുലർ. പീരുമേട് സബ്ജയിലിലെ കുമാർ എന്ന പ്രതിയുടെ കസ്റ്റഡിമരണം സംബന്ധിച്ച് ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പും ജയിൽ വകുപ്പും പുതിയ സർക്കുലർ പുറത്തിറക്കിയത്.
തടവുകാർക്ക് ഏതെങ്കിലും രീതിയിൽ മുൻപ് മർദനമേറ്റിട്ടുണ്ടോ, ജയിലിൽ നിന്ന് മർദനമേറ്റിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഈ പരിശോധനകളുടെ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കാവൂ എന്നാണ് സർക്കുലറിൽ പറയുന്നത്.
സർക്കുലർ പ്രകാരമുള്ള പരിശോധനകൾക്ക് സർക്കാർ ആശുപത്രികളിൽ സൗകര്യം ഇല്ലാത്തത് പ്രതികളെ ജയിലിൽ എത്തിക്കുന്നതിന് പൊലീസിന് അസൗകര്യം സൃഷ്ടിക്കും. ചിലപ്പോൾ സ്വകാര്യ ലാബുകളിൽ പോയി പരിശോധന നടത്തിച്ച് പ്രതികളെ ജയിലെത്തിക്കുന്ന സ്ഥിതി വിശേഷം പൊലീസിനെ മാത്രമല്ല, ജയിൽ അധികൃതരെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഈ ആശയക്കുഴപ്പം നീക്കാനാവശ്യപ്പെട്ട നിവേദനം ജയിൽ വകുപ്പ് അഭ്യന്തര വകുപ്പിന് ഇക്കഴിഞ്ഞ 11ന് സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.