സംസ്ഥാനത്ത്​ മാർച്ച്​ 24 മുതൽ സ്വകാര്യ ബസ്​ സമരം

തിരുവനന്തപുരം: മാര്‍ച്ച് 24 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തി​വെക്കും. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.

നിരക്ക്​ വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നീക്കം. ഗതാഗതമന്ത്രി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് നാലു മാസം കഴിഞ്ഞു. മിനിമം നിരക്ക്​ 12 രൂപയാക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ ആറ് രൂപയാക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം.

സ്വകാര്യ ബസുകളോട് സർക്കാര്‍ വിവേചനം കാട്ടുന്നു. വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല.

ബജറ്റിൽ ഒരു പൈസയുടേയും ആനുകൂല്യം പ്രഖ്യാപിച്ചില്ലെന്നും ബസുടമകള്‍ ആരോപിക്കുന്നു. ഹരിതനികുതി വർധിപ്പിച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണ്. സമരം ജനങ്ങളോടോ സർക്കാറിനോടോ ഉള്ള വെല്ലുവിളിയല്ലെന്നും നിലനില്‍പ്പിന് വേണ്ടിയാണെന്നും ബസുടമകള്‍ വ്യക്തമാക്കി. 

Tags:    
News Summary - Private bus strike in the state from March 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.