ബസ് സമരം: പൊതുതാൽപര്യ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വകാര്യ ബസ് സമരം ചോദ്യം ചെയ്ത് നൽകിയ പൊതുതാൽപര്യ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ബസ് സമരം നേരിടാൻ കേരള അവശ്യ സേവന നിയമം പ്രയോഗിക്കണം എന്നാണ് ഹരജിയിലെ ആവശ്യം.

സമരം നേരിടാൻ സ്വീകരിച്ച നടപടികൾ സർക്കാർ ഹൈകോടതിയെ അറിയിക്കും. സര്‍വീസ് മുടക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണ്. സമരം നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കുമെന്നാണ് സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്.

Tags:    
News Summary - Private Bus Strike Petition in Highcourt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.