പാലക്കാട്: 2019-20 വര്‍ഷത്തെ ബോണസ് ഓണത്തിന് മുമ്പ് ജീവനക്കാര്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ലേബര്‍ കമീഷണര്‍ പ്രണബ് ജ്യോതി നാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കോവിഡ് 19 വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചക്കായി എത്തുന്നതും പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് നാളിതുവരെ ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാത്ത സ്ഥാപനങ്ങളും തൊഴിലുടമകളും, കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ നിരക്കില്‍ ബോണസ് ഈ വര്‍ഷവും അനുവദിച്ച് ഓണത്തിന് മുമ്പായി വിതരണം ചെയ്യണമെന്ന് ലേബര്‍ കമീഷണര്‍ നിര്‍ദ്ദേശിച്ചത്.
തുടര്‍ന്നും ബോണസ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നപക്ഷം സംസ്ഥാനത്ത് കോവിഡ്-19 നിയന്ത്രണവിധേയമായതിനു ശേഷം ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കും. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കുലര്‍ പ്രകാരമുള്ള നടപടി സ്വീകരിച്ച് വിവരം ബന്ധപ്പെട്ട ജില്ല ലേബര്‍ ഓഫിസര്‍മാരെ / ബോണസ് നിയമപ്രകാരമുള്ള അതോറിറ്റിയെ (1965 -ലെ ബോണസ് കൊടുക്കല്‍ നിയമപ്രകാരമുള്ള എല്ലാ അനുരഞ്ജന ഉദ്യോഗസ്ഥരെയും) അറിയിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.