കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ വൃദ്ധസദനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ സംവിധാനം വരുന്നു. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ ലൈസൻറ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കും. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച 2007ലെ നിയമം സംസ്ഥാനത്ത് കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിെൻറ ഭാഗമാണിത്. ഇതുസംബന്ധിച്ച വിശദമായ കർമപദ്ധതിക്ക് സാമൂഹികനീതി വകുപ്പ് രൂപം നൽകി.
2007ലെ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്ന നോഡൽ ഏജൻസി സാമൂഹികനീതി വകുപ്പാണ്. 21 റവന്യൂ ഡിവിഷനൽ ഒാഫിസുകളെ ഇതിനുള്ള ട്രൈബ്യൂണലുകളായി നിശ്ചയിച്ചെങ്കിലും അധിക ജോലിക്ക് ആവശ്യമായ ജീവനക്കാരെയോ അടിസ്ഥാന സൗകര്യങ്ങളോ അനുവദിച്ചിരുന്നില്ല. ഇത് മൂലം ട്രൈബ്യൂണലുകളുടെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് നിയമം കൂടുതൽ ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികൾക്ക് രൂപം നൽകിയത്. ഇതുസംബന്ധിച്ച് സാമൂഹികനീതി ഡയറക്ടർ സമർപ്പിച്ച നിർദേശങ്ങൾക്ക് സർക്കാർ അംഗീകാരം നൽകി.
21 സബ്ഡിവിഷനൽ മജിസ്ട്രേറ്റുമാരെ സഹായിക്കാൻ ടെക്നിക്കൽ അസിസ്റ്റൻറ്മാരെയും സംസ്ഥാനതലത്തിൽ ഇവരുടെ സേവനം ഏകോപിപ്പിക്കാൻ സാമൂഹികനീതി ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കോഒാഡിനേറ്ററെയും നിയമിക്കും. സംസ്ഥാനത്ത് 600ലധികം സർക്കാറിതര വൃദ്ധ സദനങ്ങളുണ്ട്. ഒേട്ടറെ ആക്ഷേപങ്ങളുണ്ടെങ്കിലും നിലവിൽ ഇവയുടെ പ്രവർത്തനം നിരീക്ഷിക്കാൻ സംവിധാനമില്ല. പുതുതായി നിയമിക്കപ്പെടുന്ന ടെക്നിക്കൽ അസിസ്റ്റൻറ്മാർ ഇവിടങ്ങളിൽ താമസിക്കുന്നവർക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും നിയമ, ധന സഹായങ്ങളെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും സമയാസമയങ്ങളിൽ പഠിച്ച് റിപ്പോർട്ട് തയാറാക്കുമെന്ന് സാമൂഹികനീതി ഡയറക്ടർ പി.ബി. നൂഹ് ‘മാധ്യമ’ത്തോട് പറഞ്ഞു.
നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ച ബോധവത്കരണം,പരാതിക്കാർക്ക് ആവശ്യമായ സഹായം നൽകൽ, ട്രൈബ്യൂണൽ ഉത്തരവ് നടപ്പായി എന്ന് ഉറപ്പാക്കൽ, വീടുകളിൽ ദുരിതമനുഭവിക്കുന്ന മുതിർന്ന പൗരന്മാരെ കണ്ടെത്തി നിയമസഹായം ലഭ്യമാക്കൽ, പരാതികളെയും തുടർനടപടികളെയും സംബന്ധിച്ച വിവരശേഖരണം എന്നിവയും ടെക്നിക്കൽ അസിസ്റ്റൻറുമാരുടെ ചുമതലയാണ്. മുതിർന്ന പൗരന്മാരുടെ കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കാൻ വിപുലമായ അദാലത്ത് സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.