തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പത്തിലധികം സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്ന വാദവുമായി എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). കഴിഞ്ഞദിവസങ്ങളിൽ വിവിധയിടങ്ങളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചതത്രെ. കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ ഉടൻതന്നെ ഇൗ റിപ്പോർട്ട് കൊച്ചി യൂനിറ്റിന് കൈമാറുമെന്നാണ് വിവരം.
രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് പരാതി ഉയര്‍ന്ന വടകര, ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ 24 സ്ഥാപനങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. ഇതില്‍ 12 എണ്ണത്തില്‍ രവീന്ദ്രനോ അദ്ദേഹത്തിെൻറ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണ് ഇ.ഡിയുടെ നിഗമനം. ഇലക്ട്രോണിക്സ് സ്ഥാപനം, മൊബൈല്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ്, ടൂറിസ്റ്റ് ഹോം, വസ്ത്രവില്പന കേന്ദ്രം തുടങ്ങിയ ഇടങ്ങളിലാണ് പങ്കാളിത്തം കെണ്ടത്തിയത്. രവീന്ദ്രനെ ചോദ്യംചെയ്ത ശേഷമായിരിക്കും ഇതിെൻറ രേഖകളും കൂടുതല്‍ പരിശോധനകളും നടത്തുക.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി രവീന്ദ്രന് വീണ്ടും നോട്ടീസ് നൽകുമെന്നാണ് അറിയുന്നത്. അതിനു മുമ്പ് രവീന്ദ്രെൻറ ഇടപാടുകളിൽ വിവരം ശേഖരിക്കുന്നുണ്ട്. അതിെൻറ ഭാഗമായാണ് ഉൗരാളുങ്കൽ സർവിസ് സൊസൈറ്റിയിൽനിന്നും വിശദാംശങ്ങൾ തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.