തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലെ ഫയൽ കൈമാറ്റത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഇ-ഓഫിസ് ഒഴിവാക്കി സ്വകാര്യ സോഫ്റ്റ്വെയർ ഏർപ്പെടുത്താൻ പുതിയ നീക്കം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫയലുകളുടെ സുരക്ഷ വർധിപ്പിക്കാനെന്ന പേരിലാണ് സ്വകാര്യ സോഫ്റ്റ്വെയറിലേക്ക് മാറുന്നത്.
സാേങ്കതിക പ്രശ്നങ്ങളും മറ്റും ഉന്നയിച്ച് പടിപടിയായി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിെൻറ തുടക്കമാണിതെന്നാണ് ആരോപണം. സെക്രേട്ടറിയറ്റടക്കം സംസ്ഥാനത്തെ 90 ശതമാനം ഓഫിസുകളും ഫയൽനീക്കത്തിന് ഉപയോഗിക്കുന്നത് കേന്ദ്ര സ്ഥാപനമായ എൻ.ഐ.സി തയാറാക്കിയ ഇ-ഓഫിസാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വകാര്യ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതോടെ ഫയൽ കൈകാര്യത്തെ ബാധിക്കാം. ഇൗ പഴുത് വഴിയാകും മറ്റിടങ്ങളിലേക്ക് സ്വകാര്യ സോഫ്റ്റ്വെയർ വ്യാപിപ്പിക്കുകയെന്നാണ് വിമർശനം.
സ്വതന്ത്ര സോഫ്റ്റ്വെയർ ഇടത് സർക്കാറിെൻറ െഎ.ടി നയമായുണ്ടായിട്ടും എൻ.െഎ.സിയെ ഒഴിവാക്കി സ്വകാര്യ സോഫ്റ്റ്വെയറിലേക്ക് ആദ്യം ചുവടുമാറിയത് കിഫ്ബിയാണ്. കോടികളുടെ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിന് എൻ.െഎ.സി സോഫ്റ്റ്വെയർ പര്യാപ്തമല്ലെന്നായിരുന്നു ന്യായം. വിവിധ വകുപ്പുകളിൽനിന്ന് പദ്ധതികൾ സമർപ്പിക്കുേമ്പാൾ ഇതേ സോഫ്റ്റ്വെയറിലൂടെ നൽകിയതാവണമെന്ന അനൗദ്യോഗിക വ്യവസ്ഥ വന്നതോടെ വകുപ്പുകളും സമ്മർദത്തിലായി. ഇതിന് സമാനമാണ് മുഖ്യമന്ത്രിയുടെ ഓഫിസിലൂടെയുള്ള പുതിയ നീക്കം.
ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് ഇ-ഒാഫിസ് ഒഴിവാക്കി സ്വകാര്യ സോഫ്റ്റ്വെയർ ഏർപ്പെടുത്താൻ ആസൂത്രിതനീക്കം നടന്നിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ പിൻവാങ്ങി. സോഫ്റ്റ്വെയർ ശേഷിക്കുറവും സാേങ്കതിക അപര്യാപ്തതയും സംബന്ധിച്ച് വ്യാപക പ്രചാരണമാണ് നടന്നത്. അന്വേഷണത്തിൽ അനക്സിലേക്കുള്ള ഇ-ഒാഫിസ് സംവിധാനത്തിെൻറ കേബിളുകൾ മുറിച്ച നിലയിൽ കണ്ടെത്തി.
2019 മാർച്ചിൽ സെക്രേട്ടറിയറ്റിലെ ഫയൽ കൈമാറ്റ സംവിധാനം മന്ദഗതിയിലായതിനെ തുടർന്ന് എൻ.െഎ.സിക്ക് സർക്കാർ കത്തെഴുതിയിരുന്നു. ഡാറ്റ സെൻററിെൻറ ക്ഷമതക്കുറവും മാൽവെയർ സാന്നിധ്യവുമടക്കം കാരണങ്ങളാണ് സംവിധാനം മന്ദഗതിയിലാക്കുന്നതെന്നും സോഫ്റ്റ്വെയറിൽ പ്രശ്നങ്ങളില്ലെന്നും എൻ.െഎ.സി വിശദമറുപടിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.