തിരുവനന്തപുരം: ചെറിയ പെരുന്നാൾ ദിവസം പൊതുപരീക്ഷ നടത്താനുള്ള സി.ബി.എസ്.ഇ നീക്കം വിവേചനപരമാണെന്ന് എസ്.െഎ.ഒ. സി.ബി.എസ്.ഇ സര്‍ക്കുലര്‍ പ്രകാരം മേയ് 13ന് പൊതുപരീക്ഷകള്‍ നടക്കുന്നുണ്ട്. പെരുന്നാള്‍ സാധ്യതദിനമായതിനാൽ 13ലെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ റീജനൽ ഓഫിസർക്ക് സംസ്ഥാന കമ്മിറ്റി നിവേദനം നൽകി.
വിദ്യാഭ്യാസ കലണ്ടറിലെ പൊതുഅവധി ദിനമായ മേയ് 13ന് പൊതുപരീക്ഷ പ്രഖ്യാപിച്ചത് ഗുരുതര പിഴവാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ നൽകിയ പരാതിയിൽ പറയുന്നു.
ഇത്തരം അനിശ്ചിതത്വങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ പൊതു തത്വം സ്വീകരിക്കണമെന്നും പരീക്ഷകൾ മാറ്റിവെക്കാൻ സി.ബി.എസ്.ഇ സന്നദ്ധമാകാത്തപക്ഷം നിയമ-സമര പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും എസ്.ഐ.ഒ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.