കൊച്ചി: മലയാള സാഹിത്യത്തിലെ അക്ഷരസാനുവിന് ഇന്ന് 94ാം ജന്മദിനം. ജീവിതസായന്തനത്തിൽ യുദ്ധത്തിെനതിരായ നിലപാട് വ്യക്തമാക്കി പുസ്തകം രചിക്കാനുള്ള ഒരുക്കത്തിലാണ് പ്രഫ. എം.കെ. സാനുവെന്ന കൊച്ചിക്കാരുടെ സാനുമാഷ്. മഹാഭാരതത്തെ ഉപജീവിച്ചായിരിക്കും രചനയെന്നും ഇതിഹാസത്തിെൻറ പുനർവായനയിലാണെന്നും പിറന്നാൾ തലേന്ന് അദ്ദേഹം പറയുന്നു.
വായനയും എഴുത്തുമെല്ലാം പഴയതുപോലെ സജീവമായി നടക്കുന്നില്ലെന്ന സങ്കടം ചെറുതായി അലട്ടുന്നുണ്ടെങ്കിലും പരമാവധി എല്ലാം ചെയ്യുന്നുണ്ട്. 'സാഹിത്യദർശനം' എന്നൊരു കൃതി എഴുതി പ്രസാധനത്തിന് അയച്ചു കാത്തിരിക്കുന്ന സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഇത്രയും കാലം ജീവിച്ചിരിക്കാനാവുെമന്ന് വിചാരിച്ചതല്ലെന്ന് അദ്ദേഹം പറയുന്നു. പതിവ് ആഘോഷ പരിപാടികളൊന്നും ഇത്തവണയുണ്ടാവില്ല. ആകെയുള്ളത് കൊച്ചി ബോൾഗാട്ടി പാലസിൽ എം.കെ. സാനുവിെൻറ പേരിലുള്ള പുരസ്കാരം പ്രഫ. എം. തോമസ് മാത്യുവിന് സമർപ്പിക്കലും അനുബന്ധ ചടങ്ങും മാത്രം.
പ്രായത്തിെൻറ അവശതകളെ മനസ്സിനെയും ശരീരത്തെയും ആക്രമിക്കാൻ വിടാതെ അദ്ദേഹം അന്നുമിന്നും ഓടിനടക്കുകയാണ്. പ്രസംഗവും അധ്യാപനവുമെല്ലാം ജീവിതലഹരിയായി കൊണ്ടുനടക്കുന്ന ഈ സാഹിത്യചക്രവർത്തിയുടെ നിത്യയൗവനത്തിെൻറ രഹസ്യവും അതുതന്നെ.
1927 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളിയിൽ എം.സി. കേശവെൻറയും കെ.പി. ഭവാനിയുടെയും മകനായി പിറന്ന എം.കെ. സാനു അധ്യാപകനായും എഴുത്തുകാരനായും പ്രസംഗകനായും മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു.
എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപന കാലമാണ് ജീവിതത്തിലെ നിറവാർന്ന കാലഘട്ടം. അന്നുമിന്നും നൂറുകണക്കിന് ശിഷ്യരുമായി അടുത്ത ബന്ധം പുലർത്തുന്ന സാനുമാഷിെൻറ പിറന്നാൾ ആശംസിക്കാൻ മലയാളത്തിെൻറ മഹാനടനും പ്രിയ ശിഷ്യനുമായ മമ്മൂട്ടിയുൾെപ്പടെ നിരവധിപേർ വിളിക്കുകയും നേരിട്ടെത്തുകയും ചെയ്യും. ജന്മദിനത്തിെൻറ തലേന്നാളായ വിജയദശമി ദിനത്തിൽ തെൻറ വീടായ കൊച്ചി കാരിക്കാമുറി ക്രോസ് റോഡിനടുത്തുള്ള 'സന്ധ്യ'യിൽ വെച്ച് രണ്ട് കുരുന്നുകൾക്ക് ആദ്യക്ഷരമെഴുതിച്ചു.
ഇതിനിടെ, ഡോ. പി.വി. കൃഷ്ണൻ നായർ, കവി ജോർജ് തോമസ് തുടങ്ങിയവർ ഫോണിൽ വിളിച്ച് ആശംസ നേർന്നു.
ഒരുകാലത്ത് എറണാകുളത്തെത്തുന്ന സാഹിത്യ വൃക്ഷത്തിലെ വൻശിഖരങ്ങളെല്ലാം ഒത്തുേചർന്നിരുന്ന സന്ധ്യയിലിന്ന് 87കാരിയായ ഭാര്യ രത്നമ്മ, മകൻ എം.എസ്. രഞ്ജിത്ത്, മരുമകൾ സി.വി. മായ തുടങ്ങിയവർക്കൊപ്പമാണ് സാനുവിെൻറ താമസം. എൻജിനീയർമാരായ രോഹനും രമ്യയുമാണ് പേരമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.