കോഴിക്കോട്: രാജ്യത്ത് നിലനിൽക്കുന്ന വെറുപ്പിെൻറ രാഷ്ട്രീയത്തിെൻറ സ്രഷ്ടാക്കൾ ഹിന്ദുത്വവാദികളാണെന്നും ഇവിടെ നടക്കുന്ന കലാപങ്ങളിൽനിന്ന് ബി.ജെ.പി ലാഭം കൊയ്യുകയാണെന്നും പ്രഫ. രാം പുനിയാനി. കോൺഫെഡറേഷൻ ഒാഫ് കേരള കോളജ് ടീച്ചേഴ്സിെൻറ ദശ വാർഷിക സമ്മേളനത്തിൽ ‘ഭൂരിപക്ഷവാദവും ഇന്ത്യൻ ദേശീയതയുടെ ഭാവിയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷത്തിെൻറ വർഗീയത ദേശീയതയും ന്യൂനപക്ഷത്തിെൻറ വർഗീയത വിഘടനവാദവുമായാണ് പ്രത്യക്ഷപ്പെടുന്നത്. ഭൂരിപക്ഷ വാദമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം. ഭൂരിപക്ഷ വാദം സമുദായത്തിെൻറ ക്ഷേമത്തിനുവേണ്ടിയുള്ളതല്ല. ഇത് സമുദായത്തിെൻറ പേരിൽ നടത്തുന്ന രാഷ്ട്രീയക്കളിയാണ്. എന്നാൽ, ഭൂരിപക്ഷങ്ങളുടെ ക്ഷേമത്തിനുവേണ്ടിെയന്നപോലെ അത് നിലകൊള്ളും. ഇൗ ഭൂരിപക്ഷ വാദത്തിൽനിന്ന് പുറത്തുവന്നില്ലെങ്കിൽ ഇന്ത്യക്ക് വലിയ ഭാവി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. സി.കെ.സി.ടി സംസ്ഥാന പ്രസിഡൻറ് ഡോ. അലവി ബിൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ മുഖ്യാതിഥി ആയി. ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻഹാജി, കോഴിക്കോട് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, കമാൽ വരദൂർ എന്നിവർ സംസാരിച്ചു.
സി.കെ.സി.ടി സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ഡോ. സൈനുൽ ആബിദ് കോട്ട, പ്രഫ. കെ.കെ അഷ്റഫ്, ഡോ. പി. റഷീദ് അഹമ്മദ്, പ്രഫ. അബ്ദുൽ ജലീൽ ഒതായി, സെനറ്റ് മെംബർ ഡോ. അലി നൗഫൽ, പ്രഫ. ഇബ്രാഹിം സലീം, പ്രഫ. അശ്റഫ്, പ്രഫ. ഷാഹിന മോൾ, ഡോ. എ.ടി. അബ്ദുൽ ജബ്ബാർ എന്നിവർ സംബന്ധിച്ചു. സി.കെ.സി.ടി ജനറൽ സെക്രട്ടറി പ്രഫ. പി.എം. സലാഹുദ്ദീൻ സ്വാഗതവും ട്രഷറർ പ്രഫ. ഷഹദ് ബിൻ അലി നന്ദിയും പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയും പൗരാവകാശങ്ങളും എന്ന ചർച്ച പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് ഷാ വിഷയാവതരണം നടത്തി. പ്രഫ. റഹ്മത്തുള്ള നൗഫൽ അധ്യക്ഷത വഹിച്ചു.
കെ.ടി. അബ്ദുൽ ലത്തീഫ്, എ.എം. അബൂബക്കർ എന്നിവർ സംസാരിച്ചു. പ്രഫ. ബി. സുധീർ സ്വാഗതവും പ്രഫ. ശാലിന ബീഗം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.