കൊച്ചി: പ്രമുഖ പ്രൊഫഷണൽ നാടകകൃത്ത് ആലത്തൂർ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന അവാർഡ് ജേതാവാണ് ഇദ്ദേഹം. ഇദ്ദേഹത്തെ രാവിലെ വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിനിടയിലാണ് വീടിനു സമീപത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. അസുഖബാധിതനായി ചികിൽസയിലായതോടെ ഏതാനും വർഷങ്ങളായി കലാരംഗത്ത് നിന്നു വിട്ടു നിൽക്കുകയായിരുന്നു.
കൊല്ലം ചൈതന്യക്കായി മധു രചിച്ച അർച്ചനപ്പൂക്കൾ എന്ന നാടകത്തിന് മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. കൊല്ലം ചൈതന്യ, ത്രിപ്പൂണിത്തുറ സൂര്യ, ചേർത്തല ഷൈലജ തിയറ്റേഴ്സ് തുടങ്ങിയ പ്രമുഖ നാടകട്രൂപ്പുകൾക്കായി ആലത്തൂർ മധു രചിച്ച 20 ഓളം നാടകങ്ങളിൽ ഭൂരിഭാഗവും വൻ വിജയം നേടിയിരുന്നു. തൃപ്പൂണിത്തുറ സൂര്യക്കായി അയോധ്യാകാണ്ഡം എന്ന നാടകം രചിച്ചാണ് കലാരംഗത്തേക്ക് വന്നത്.
എരുമേലി അംബുജം എന്ന പേരിൽ അറിയപ്പെടുന്ന നാടകനടി ഷീബയാണ് ഭാര്യ. മക്കൾ: അർച്ചന, ഗോപിക. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.