തിരുവനന്തപുരം: നാലാംവർഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ നേത ൃത്വത്തിലുള്ള സംസ്ഥാന സർക്കാറിെൻറ പ്രോഗ്രസ് റിപ്പോർട്ടിെൻറ പ്രകാശനം തിങ്കളാഴ് ച വൈകീട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് നൽകി പ്രകാശനംചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.
മൂന്നുവർഷം പൂർത്തിയാക്കിയ സർക്കാർ പ്രകടനപത്രികയിൽ നൽകിയ 600 വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കിയെന്നതിെൻറ വിലയിരുത്തലാണ് റിപ്പോർട്ടിൽ. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ സർക്കാർ നടത്തിയ പ്രവർത്തനങ്ങളും അനുബന്ധമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രകാശനശേഷം സർക്കാർ വെബ്സൈറ്റിലും റിപ്പോർട്ട് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.