തിരുവനന്തപുരം: ജോയൻറ് ആര്.ടി.ഒ സ്ഥാനക്കയറ്റത്തിന് പോളിടെക്നിക് വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഇറങ്ങിയ ഉത്തരവിനെതിരെ മോട്ടോര്‍വാഹനവകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സംഘടനകള്‍ സമരം പ്രഖ്യാപിച്ചതിെൻറ പശ്ചാത്തലത്തിലാണ് നടപടി.
വാഹനാപകടങ്ങള്‍ കുറക്കുന്നതിന് രൂപവത്കരിച്ച സുപ്രീംകോടതി സമിതിയുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ 26ന് മന്ത്രി എ.കെ. ശശീന്ദ്രന് ജോയൻറ് ആര്.ടി.മാരുടെ അടിസ്ഥാനയോഗ്യത ഉയര്‍ത്താനുള്ള തീരുമാനമെടുത്തത്. എന്നാല്‍ െതരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷം 27 നാണ് ഉത്തരവ് ഇറങ്ങിയത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മിനിസ്റ്റീരിയില്‍ ജീവനക്കാരുടെ സംഘടന ആരോപിച്ചിരുന്നു.
ഇതിനെതിരെ മാർച്ചിൽ മൂന്ന് ദിവസത്തെ പണിമുടക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ ഉത്തരവിലെ ചില അപാകതകള്‍ കാരണമാണ് പിന്‍വലിച്ചതെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പിെൻറ നിര്‍ദേശപ്രകാരം പുതിയ ഉത്തരവ് ഇറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.