കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണം കണ്ടെത്താനെന്ന് പ്രചാരണം; കേസെടുത്തു

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനെ മറയാക്കി നവകേരള സദസിനെതിരെ വ്യാജപ്രചാരണം.ബമുഖ്യമന്ത്രിക്കും നവകേരള സദസിനും എതിരേ സാമൂഹികമാധ്യമത്തിൽ അപവാദപ്രചാരണം നടത്തിയതിന് പൊലീസ് കേസെടുത്തിരിക്കുകയാണ്. കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫി​െൻറ (48) പേരിലാണ് മേഞ്ചശ്വരം പൊലീസ് സ്വമേധയാ കേസെടുത്തത്.

ഐ.ടി. നിയമം, കലാപ ആഹ്വാനം, ഇന്ത്യൻ ശിക്ഷാനിയമം 153-ാം വകുപ്പ് തുടങ്ങിയവ പ്രകാരമാണ് കേസ്. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നുമായിരുന്നു പ്രചാരണം. മഞ്ചേശ്വരത്തെ ഒരു സമൂഹമാധ്യമ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രചരിച്ചത്. ഇയാളെ പൊലീസ് വിളിച്ച് വരുത്തി ഫോൺ പിടിച്ചെടുത്തശേഷം നോട്ടീസ് നൽകി വിട്ടയച്ചു. 

Tags:    
News Summary - Propaganda that child was kidnapped to get money for Nava Kerala Sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.