ഇലന്തൂർ: ഇലന്തൂർ പരിയാരം സഹകരണ ബാങ്ക്വായ്പ കുടിശ്ശികക്കാരുടെ പേര് വിവരങ്ങൾ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കവലകളിൽ പ്രദർശിപ്പിച്ചത് വിവാദമാകുന്നു. സമൂഹ മാധ്യമങ്ങളിലടക്കം എതിർപ്പ് ഉയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്കകം ബാങ്ക് അധികൃതർ ബോർഡുകൾ നീക്കം ചെയ്തു.
വായ്പ കുടിശ്ശിക വരുത്തിയവരുടെ പേരും വിലാസവും, ഈടാക്കാനുള്ള തുകയും, ജാമ്യ വിവരങ്ങളുമടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ ഫ്ലക്സ് ബോർഡുകൾ ആറോളം കവലകളിലാണ് സ്ഥാപിച്ചത്.
സി.പി.എം ഒറ്റക്ക് ഭരിക്കുന്ന സഹകരണ ബാങ്ക് അധികൃതരുടെ നടപടിയിൽ പാർട്ടിക്കുള്ളിൽനിന്നുതന്നെ ശക്തമായ വിമർശനങ്ങൾ ഉയർന്നതായാണ് വിവരം. സർക്കാറുകൾ പോലും കടം എടുത്ത് ഭരണം നടത്തുന്ന കാലത്ത് ഇത്തരത്തിൽ വായ്പക്കാരെ അപമാനിച്ചത് പ്രതിഷേധാർഹമാണെന്ന് ഇലന്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എം. ജോൺസൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.