തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളയുടെ സമാപന ചടങ്ങില്‍ യുവ സംവിധായകെൻറ പ്രതിഷേധം. മികച്ച കാമ്പസ് ചിത്രത്തിനുള്ള പുരസ്കാരം നേടിയ ബേണിെൻറ സംവിധായകൻ മാക് മെര് മന്ത്രിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയില്ല.
എം.ജി യൂനിവേഴ്സിറ്റിയിലെ ദലിത് ഗവേഷക വിദ്യാർഥി ദീപ പി. മോഹനെൻറ സമരത്തിനോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപിച്ചായിരുന്നു വേദിയിലെ പ്രതിഷേധം. മന്ത്രി കെ.എന്‍. ബാലഗോപാലില്നിന്നാണ് മാക് മെര് പുരസ്കാരം സ്വീകരിക്കാതിരുന്നത്.
അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാപോൾ പുരസ്കാരം സ്വീകരിക്കാന്‍ ക്ഷണിച്ചെങ്കിലും വേദിയിലെത്തിയ മാക് മെര് മന്ത്രിയോട് തെൻറ പ്രതിഷേധം നേരിട്ട് അറിയിക്കുകയായിരുന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാനും അക്കാദമി ചെയർമാൻ കമലും ബാലഗോപാലിനൊപ്പം ഉണ്ടായിരുന്നു. ഇതോടെ പുരസ്കാരം മന്ത്രി വേദിയിലെ കസേരയില്‍ വെക്കുകയും മാക് മെര് അവിടെനിന്ന് എടുക്കുകയുമായിരുന്നു.
കേരളത്തില്‍ നിര്‍മിച്ച മികച്ച കാമ്പസ് ചിത്രമെന്ന നിലയിലായിരുന്നു ബേണ്‍ പുരസ്കാരത്തിന് അര്‍ഹമായത്. അധ്യാപകനിൽനിന്ന് നേരിടേണ്ടിവരുന്ന ജാതി അധിക്ഷേപത്തിനും മാനസിക പീഡനത്തിനും എതിരെ പ്രതിഷേധിക്കുന്ന ഗവേഷക വിദ്യാർഥികളെയാണ് ബേണ്‍ തിരശീലയിൽ ചര്‍ച്ച ചെയ്തത്. ബേണിെനാപ്പം രാജ് ഗോവിന്ദ് സംവിധാനം ചെയ്ത അണ്‍സീന്‍ വോയ്സും ഇതേവിഭാഗത്തില് പുരസ്കാരത്തിന് അര്‍ഹമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.