കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. നൂർബിന റഷീദിനെതിരെ സൗത്ത് മണ്ഡലം കമ്മിറ്റിയിൽ പ്രതിഷേധം.
സ്ഥാനാർഥി പ്രഖ്യാപനം വന്ന ഉടൻ ചില കോണുകളിൽ ഇവർക്കെതിരെ വിമർശനമുയർന്നിരുന്നു. മാത്രമല്ല ലീഗിെൻറ തീരദേശ ജാഥയിൽ അണിനിരന്നവരിലെ ചിലരടക്കം സ്ഥാനാർഥി നൂർബിനയാണെന്നറിഞ്ഞതോടെ പിൻവാങ്ങുകയും ചെയ്തതായാണ് വിവരം.
സ്ഥാനാർഥിക്കെതിരായ പ്രതിഷേധം പാണക്കാട് അറിയിക്കാൻ മണ്ഡലം കമ്മിറ്റിയിലെ ചിലർ ശ്രമിച്ചെങ്കിലും ഇവിടേക്ക് ആരും വരേണ്ടെന്ന് അറിയിച്ചതോടെ ശനിയാഴ്ച കൂരിയാൽ ലൈനിൽ യോഗം ചേരാനാണ് ഒരുവിഭാഗം തീരുമാനിച്ചത്.
വനിത സ്ഥാനാർഥിയായതുെകാണ്ടല്ല ലീഗിെൻറ ഒരുവിധ പ്രവർത്തനത്തിനും എത്താത്ത ഒരാളെ സ്ഥാനാർഥിയാക്കിയതിലാണ് പ്രതിേഷധം എന്നാണ് വിവരം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കാർ ആവശ്യപ്പെട്ടിട്ടും ഇവർ പ്രചാരണത്തിന് എത്തിയിരുന്നില്ലെന്നാണ് പ്രധാന പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.