representative image

കടുവയെ തേക്കടിയിൽ തുറന്നുവിട്ടതിനെതിരെ പ്രതിഷേധം

കുമളി: മൂന്നാർ നെയ്മക്കാട്ടുനിന്ന് വനം വകുപ്പ് പിടികൂടിയ കടുവയെ തേക്കടിയിൽ തുറന്നുവിട്ടതിനെതിരെ പ്രതിഷേധം.മൂന്നാറിലെ എം.എൽ.എയോടുള്ള ഇഷ്ടംകൊണ്ടാണോ അതോ എന്നെ കടുവ പിടിക്കട്ടെയെന്ന ഉദ്ദേശ്യത്തോടെയാണോ കടുവയെ തേക്കടിയിൽ തുറന്നുവിട്ടതെന്നായിരുന്നു വനം മന്ത്രി വേദിയിലിരിക്കെ പീരുമേട് എം.എൽ.എ വാഴൂർ സോമന്‍റെ ചോദ്യം. ഒരു കണ്ണിന് കാഴ്ചയില്ലാത്തതും നിരവധി വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്ത കടുവയെ തേക്കടിയിൽ തുറന്നുവിട്ടതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി വാഴൂർ സോമൻ പറഞ്ഞു.

വന്യജീവി ശല്യംകൊണ്ട് നാട്ടുകാർ പൊറുതിമുട്ടി നിൽക്കുന്നതിനിടെയാണ് മൂന്നാറിൽനിന്നുള്ള കടുവയെ ഇവിടെ തുറന്നുവിട്ടത്. വനം വകുപ്പിന്‍റേത് ശരിയായ നടപടിയല്ല. നാട്ടുകാരെ കൂടുതൽ ഭീതിയിലാക്കാനേ ഇത് വഴിയൊരുക്കുകയുള്ളൂവെന്ന് വാഴൂർ ചൂണ്ടിക്കാട്ടി.എന്നാൽ, ഇത്തരം കാര്യങ്ങളൊന്നും പരാമർശിക്കാതെയുമായിരുന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്‍റെ പ്രസംഗം.

Tags:    
News Summary - Protest against release of tiger in Thekkady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.