തിരുവനന്തപുരം: നിർദിഷ്ട തിരുവനന്തപുരം- കാസർകോട് അർധ അതിവേഗ റെയിൽ പദ്ധതിക്ക് (സിൽവർ ലൈൻ) എതിരായ ജനകീയ പ്രതിഷേധം, 'കാവൽ പദ്ധതി'യുടെ മറവിൽ അടിച്ചൊതുക്കാൻ ആഭ്യന്തര വകുപ്പ്. സാമൂഹിക വിരുദ്ധർ, ഗുണ്ടകൾ, മണ്ണ്-മയക്കുമരുന്ന് മാഫിയ, ക്വട്ടേഷൻ സംഘാംഗങ്ങൾ എന്നിവരെ പിടികൂടാൻ ഡി.ജി.പി ആരംഭിച്ച 'ഓപറേഷൻ കാവൽ' പദ്ധതിയാണ് മനുഷ്യാവകാശ, സാമൂഹിക, പരിസ്ഥിതി പ്രവർത്തകർ മുതൽ രാഷ്ട്രീയ പ്രവർത്തനം പോലുമില്ലാത്ത സ്ത്രീകളെവരെ കുടുക്കാൻ ഉപയോഗിക്കുന്നത്.
സിൽവർ ലൈനിനെ എതിർക്കുന്ന സാമൂഹിക-പരിസ്ഥിതി പ്രവർത്തകരുടെ ആധാർ കാർഡ്, വിലാസം, സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇവരെ ഗുണ്ടാപട്ടികയിൽപെടുത്തുക മാത്രമല്ല, നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സ്വകാര്യ സ്ഥാപന ജീവനക്കാർ, കോളജ് അധ്യാപകർ, ഗവേഷക വിദ്യാർഥികൾ അടക്കമുള്ളവർ ഗുണ്ടാപട്ടികയിൽപ്പെട്ടു. പലരും ജോലി നഷ്ടമാകുമെന്ന ഭയത്താലും ഒറ്റപ്പെടുമെന്ന ആശങ്കയാലും വിവരം പുറത്തുപറയാതിരിക്കുകയാണ്. ജനകീയസമരം അടിച്ചമർത്താൻ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ മാർഗം മുമ്പും സർക്കാർ സ്വീകരിച്ചതായി ആരോപണമുയർന്നിരുന്നു. ഗെയിൽ പൈപ്പ് ലൈനിന് എതിരായ സമരത്തെ ഒറ്റപ്പെടുത്താൻ ഇസ്ലാമിക തീവ്രവാദമെന്ന ആക്ഷേപം ഒന്നാം പിണറായി സർക്കാർ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.