കെ റെയില്‍ ഡി.പി.ആര്‍ കത്തിച്ച് സംയുക്ത സമരസമിതിയുടെ പ്രതിഷേധം

കോഴിക്കോട് ജില്ലയിൽ കെ റെയില്‍ ഡി.പി.ആര്‍ കത്തിച്ച് സംയുക്ത സമരസമിതിയുടെ പ്രതിഷേധം. അഴിയൂര്‍ മുതല്‍ ഫറോക്ക് വരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ നടത്തുന്ന സാമൂഹ്യ പ്രത്യാഘാത പഠനവുമായി സഹകരിക്കില്ലെന്നും എങ്ങനെയും പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സമരസമിതി അറിയിച്ചു.

വീടുകളിലും തെരുവുകളിലും വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംയുക്ത സമരസമിതി പ്രതിഷേധം സംഘടിപ്പിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എങ്ങനെയും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമരസമിതിനേതാക്കള്‍ ആരോപിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ കെ റയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ അണിചേരുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

കെ റെയില്‍ പദ്ധതിക്കായി തയ്യാറാക്കിയ വിവരശേഖരണ ചോദ്യാവലിയിലെ ചോദ്യങ്ങള്‍ പ്രഹസനമാണെന്നും സമര സമിതി ആരോപിച്ചു.

സമരക്കാർ പലയിടങ്ങളിലും കെ.റെയിൽ സ്ഥാപിച്ച കല്ലുകൾ പിഴുതു മാറ്റിയിട്ടുണ്ട്.

Tags:    
News Summary - protest by burning K Rail DPR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.