തിരുവനന്തപുരം: നീതിക്കായി തെരുവിൽ കിടന്നും മുട്ടിലിഴഞ്ഞും സമരം ചെയ്തിട്ടും സർക്കാർ കണ്ണുതുറക്കാത്ത സാഹചര്യത്തിൽ സെക്രേട്ടറിയറ്റിനു മുന്നിൽ മീൻ വിറ്റ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. അനിശ്ചിതകാല സമരത്തിെൻറ 12ാം ദിവസത്തിൽ സി.പി.ഒ റാങ്ക്ലിസ്റ്റിലുള്ളവരാണ് മീൻ വിറ്റ് സമരം നടത്തിയത്. രാവിലെ പത്തോടെ വലിയതുറയിൽനിന്ന് െഎസ്പെട്ടിയിലാണ് മീൻ എത്തിച്ചത്.
സമരപ്പന്തലിനു മുന്നിൽ മേശയിട്ട് സാധാരണ മാർക്കറ്റികളിലേതിന് സമാനമായി മീൻ നിരത്തിവെച്ചു. വാങ്ങാനെത്തുന്നവരെ ആകർഷിക്കാനുള്ള 'വിളിയും ബഹള'വുമെല്ലാം ചേർന്നതോടെ വേറിട്ട സമരമുറക്ക് സെക്രേട്ടറിയറ്റ് പരിസരം സാക്ഷിയായി. എന്താണ് സംഭവിക്കുന്നതെന്നറിയാൻ ആളുകൾ ചുറ്റും കൂടിയതോടെ മിനിറ്റുകൾക്കുള്ളിൽ സെക്രേട്ടറിയറ്റിനു മുന്നിൽ വലിയ ജനക്കൂട്ടവുമുണ്ടായി. ഇതിനിടെ പണം കൊടുത്ത് മീൻ വാങ്ങിയവരും നിരവധി. മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള ഉദ്യോഗാർഥിയാണ് വിൽപനക്ക് നേതൃത്വം നൽകിയത്.
ഇത്രയും ദിവസമായി തെരുവിൽ കഴിയുന്ന തങ്ങൾക്ക് ഭക്ഷണം കഴിക്കാനുള്ള വകപോലും കൈവശമില്ലെന്നും പലരും ദിവസം ഒരുനേരത്തെ ഭക്ഷണം കഴിച്ചാണ് കഴിയുന്നതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിൽ പ്രതിഷേധത്തിനൊപ്പം ഉപജീവനം കൂടി ലക്ഷ്യമിട്ടാണ് ഇത്തരം സമരമുറകളിലേക്ക് തിരിയുന്നതെന്ന് അവർ വിശദീകരിച്ചു.
കൂലിപ്പണിക്കാരാണ് സമരക്കാരിൽ നെല്ലാരു ശതമാനവും. ഉപജീവനം ഉപേക്ഷിച്ചാണ് അവസാന പ്രതീക്ഷയായ സർക്കാർ ജോലിക്കായി സമരം തുടരുന്നത്. ലക്ഷ്യം നേടുംവരെ കുപ്പിവെള്ള കച്ചവടമോ, മാസ്ക് വിൽപനയോ അടക്കം നടത്തിക്കിട്ടുന്ന വരുമാനംകൊണ്ട് സമരം തുടരാനാണ് ഇവരിൽ പലരും ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.