കണ്ണൂർ: ഉത്തർപ്രദേശ് പൊലീസ് അന്യായമായി തടവിലാക്കിയ കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പനെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ വിവിധ പ്രസ്സ് ക്ലബുകൾക്ക് മുന്നിൽ പ്രതിഷേധ സദസ്സ് നടത്തി. ഹാഥ്റ്സ് സന്ദർശിക്കാൻ പുറപ്പെട്ട സിദ്ദീഖിനെ അറസ്റ്റ് ചെയ്ത് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ യു.പി സർക്കാർ നടപടി ജനാധിപത്യ അവകാശങ്ങളുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ നിഷേധമാണ്.
ഈ അന്യായത്തിനെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് കണ്ണൂരിൽ പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. പരിപാടിയിൽ പ്രസ്സ് ക്ലബ് ഭാരവാഹികളായ എ.കെ. ഹാരിസ്, പ്രശാന്ത് പുത്തലത്ത്, സിജി ഉലഹന്നാൻ, കെ.ശശി, ടി.കെ. എ ഖാദർ തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറത്ത് നടന്ന പ്രതിഷേധത്തിൽ സി.വി രാജീവ്, എസ്.മഹേഷ് കുമാർ, അബ്ദുൽ ഹയ്യി, കെ.ഷമീർ എന്നിവർ പങ്കെടുത്തു. കേരളത്തിലെ മറ്റ് പ്രസ് ക്ലബുകൾക്ക് മുന്നിലും പ്രതിഷേധ കൂട്ടായ്മ നടന്നു.
കേരളത്തിലെ വിവിധ പ്രസ് ക്ലബുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധ സദസ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.