പൂക്കോട്ടൂർ(മലപ്പുറം): ഗെയിൽ വാതക പൈപ്പ് ലൈൻ സർവേക്കെതിരെ സമരം നടത്തിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ പൂക്കോട്ടൂർ പിലാക്കലിൽ പാലക്കാട്-കോഴിക്കോട് ദേശീയ പാത ഉപരോധിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ആരംഭിച്ച ഉപരോധം പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ നാലോടെ സമരക്കാർ അവസാനിപ്പിച്ചു.
പൂക്കോട്ടൂർ പള്ളിമുക്കിൽ ഗെയിൽ വാതക പൈപ്പ് ലൈൻ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ 29 പേരെ വ്യാഴാഴ്ച മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ദേശീയ പാത ഉപരോധിച്ചത്.
പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയാറാവണമെന്നും അല്ലാത്ത പക്ഷം കൂടുതൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും സമരസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.