വെള്ളറട: വീട്ടിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സനലിെൻറ മരണത്തിന് കാരണക്കാരായ പെരുങ്കടവിള പഞ്ചായത്ത് പ്രസിഡൻറിനെയും കെ.എസ്.ഇ.ബി ജീവനക്കാരനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി മാരായമുട്ടം കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു.
തദ്ദേശതെരഞ്ഞെടുപ്പില്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ തോട്ടവാരം വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻറായ സുരേന്ദ്രനെതിരെ കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സനില്‍ മത്സരിച്ചിരുന്നു. നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിൽ നല്കുന്ന അപേക്ഷകള്‍ പ്രസിഡൻറ് പരിഗണിക്കാറില്ലെന്നും പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലിരിക്കെ സനിൽ നൽകിയ മൊഴില്‍ പറയുന്നു. ജീവനക്കാരനെക്കൊണ്ട് വൈദ്യുതി വിച്ഛേദിപ്പിക്കാന് പ്രേരിപ്പിച്ചതും സുരേന്ദ്രനാണ്. 1499 രൂപയാണ് അടയ്ക്കാനുള്ളത്. വൈദ്യുതി വിച്ഛേദിക്കാന്‍ എത്തിയ ആളോട് രണ്ടുമണിക്കൂറിനുള്ളില്‍ പണമടയ്ക്കാമെന്ന് ഫോണിലൂടെ പറഞ്ഞെങ്കിലും വൈദ്യുതി വിച്ഛേദിക്കുകയായിരുന്നെന്നും സനിലിെൻറ മൊഴിയിലുണ്ട്.
പെരുങ്കടവിള പഞ്ചായത്ത് പ്രസിഡൻറിനെതിരെ കേസെടുക്കുമെന്ന് ഡിവൈ. എസ്.പിയും സനലിെൻറ കുടുംബത്തിന് സംരക്ഷണം നല്‍കുമെന്ന് തഹസില്‍ദാരും വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷകക്ഷികളും നാട്ടുകാരും ഉപരോധം അവസാനിപ്പിച്ചത്.
കോണ്‍ഗ്രസ് നേതാക്കളായ എം.എസ്. അനില്‍, കൊറ്റാമം വിനോദ്, ജോസ് ഫ്രാന്ക്ലിന്, കാക്കണം മധു, ബിനില്‍ മണലുവിള, മണ്ണൂര്‍ ശ്രീകുമാര്‍, ബി.ജെ.പി നേതാക്കളായ കരമന ജയന്, മഞ്ചവിളാകം പ്രതീപ്, ആലത്തൂര്‍ പ്രസന്നന്, ശ്രീരാഗ് തുടങ്ങിയ നിരവധി നേതാക്കള്‍ റോഡുപരോധത്തില്‍ പങ്കെടുത്തു. വൈകീട്ട് ആറോടെ സനലിെൻറ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു. കിസാന്‍ കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് എം.എസ്. അനില്‍ ബില്‍ തുക 1500 രൂപ ഓഫിസിലടച്ച് സനിലിെൻറ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.