തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട കെ.പി.സി.സി മുൻ സെക്രട്ടറിയും നെടുമങ്ങാെട്ട യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന പി.എസ്. പ്രശാന്ത് സി.പി.എമ്മിൽ ചേർന്നു. പാർട്ടി ആസ്ഥാനമായ എ.കെ.ജി സെൻററിൽ നേരിട്ടെത്തിയാണ് സി.പി.എമ്മിൽ ചേരുന്ന തീരുമാനം പ്രശാന്ത് മാധ്യമങ്ങളെ അറിയിച്ചത്. സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
എ. വിജയരാഘവെൻറ വാർത്തസമ്മേളനത്തിെൻറ അവസാനഘട്ടത്തിലാണ് പ്രശാന്തിനെ സി.പി.എമ്മിലേക്ക് വരവേൽക്കുന്നതായുള്ള പ്രഖ്യാപനമുണ്ടായത്. പിന്നാലെ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനൊപ്പം പി.എസ്. പ്രശാന്ത് കോൺഫറൻസ് ഹാളിലേെക്കത്തി. ജനാധിപത്യമില്ലാത്ത പ്രസ്ഥാനമായി കോൺഗ്രസ് മാറിയെന്ന് പ്രശാന്ത് പ്രതികരിച്ചു. കോൺഗ്രസിെൻറ മതനിരേപക്ഷതയിൽ ഉത്കണ്ഠയുള്ളതിനാലാണ് താൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചതെന്നും അതിെൻറ പേരിലാണ് തന്നെ പുറത്താക്കിയതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
മനഃസമാധാനേത്താടെ രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് താൻ സി.പി.എമ്മിൽ ചേർന്നത്. ഒരു ഉപാധിയുമില്ലാതെയാണ് ഇവിടെ എത്തിയത്. പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും സ്വീകരിക്കും. ജനങ്ങൾക്കൊപ്പം നിലനിൽക്കുന്ന പാർട്ടിയെന്ന നിലക്കാണ് സി.പി.എമ്മിലെത്തിയതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
തുടർന്ന് എ.കെ.ജി സെൻററിലുണ്ടായിരുന്ന ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉൾപ്പെടെ നേതാക്കളുമായും പ്രശാന്ത് ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.