തിരുവനന്തപുരം: പാർട്ടി പുനഃസംഘടനക്കുമുേമ്പ കോൺഗ്രസിൽ അടിപൊട്ടി. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കും മുമ്പ് ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് വാർത്തസമ്മേളനത്തിൽ പ്രതികരിച്ച നെടുമങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയും കെ.പി.സി.സി സെക്രട്ടറിയുമായ പി.എസ്. പ്രശാന്തിനെ ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. അച്ചടക്കലംഘനം നടത്തി വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമായ പരസ്യപ്രതികരണം നടത്തിയതിനാണ് നടപടിയെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ന്യൂഡൽഹിയിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് അഡ്വ. മോഹൻകുമാറിനെ ചുമതലപ്പെടുത്തയതായും അദ്ദേഹം അറിയിച്ചു.
അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ അന്വേഷണസമിതി മുമ്പാകെ സ്ഥാനാർഥികള്‍ ആക്ഷേപം ഉന്നയിച്ച പല പേരുകളും ഉണ്ട്. നടപടിയെടുത്തില്ലെങ്കിലും അവരെ ആദരിക്കരുതെന്ന് പ്രശാന്ത് വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം 52 പുതുമുഖങ്ങളെ മത്സരിപ്പിച്ചതാണെന്ന നേതാക്കളുടെ അഭിപ്രായത്തോട് യോജിക്കാനാവില്ല. പുതുമുഖങ്ങളാണ് തോല്‍വിക്ക് കാരണമെങ്കില്‍ കെ. മുരളീധരനും വി.എസ്. ശിവകുമാറും വി.ടി. ബല്‍റാമും എം. ലിജുവും ഉൾപ്പെടെ തോറ്റത് എന്തുകൊണ്ടാണ്? പരാജയകാരണം സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് അറിയാം.
ഇനിയൊരു തലമുറമാറ്റത്തിന് നേതൃത്വം മുതിരരുതെന്ന ചില മുതിര്‍ന്ന നേതാക്കളുടെ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നില്‍. ഞങ്ങളില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസ് ഉണ്ടാകരുതെന്ന ചില നേതാക്കളുടെ പെരുന്തച്ചന് മനോഭാവം മാറണം.
സ്ഥാനാർഥികളെ തോല്‍പ്പിക്കാൻ ഗൂഢാലോചനയും വ്യക്തിഹത്യയും നടത്തുന്നത് സംഘടനക്ക് ഭൂഷണമല്ല. മൂന്നുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ ഒരുതവണ നിര്‍ബന്ധമായും മാറിനില്‍ക്കണമെന്ന വ്യവസ്ഥ നടപ്പാക്കണം. അത്തരമൊരു വ്യവസ്ഥ നിലവിലുണ്ടായിരുന്നെങ്കില്‍ തനിക്കുശേഷം വരുന്നവനെ തോല്‍പ്പിക്കാനുള്ള ചില നേതാക്കളുടെ മനോനിലയെപ്പറ്റി തങ്ങള്‍ക്ക് പരാതി പറയേണ്ടിവരില്ലായിരുെന്നന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.