പി.എസ്. രശ്മിയെ അനുസ്മരിച്ചു

 തിരുവനന്തപുരം:  കഴിഞ്ഞ ദിവസം അന്തരിച്ച ജനയുഗം ബ്യൂറോ ചീഫ്‌ പി.എസ്‌. രശ്‌മിയെ കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മന്ത്രി ജി ആർ അനിൽ അനുസ്‌മരണ പ്രഭാഷണം നടത്തി. മാധ്യമപ്രവർത്തനത്തെ സൂക്ഷ്‌മതലത്തിൽ കൈകാര്യം ചെയ്യാൻ രശ്‌മിക്ക്‌ സാധിച്ചിരുന്നതായി മന്ത്രി പറഞ്ഞു.

താഴേത്തട്ടിലേക്ക്‌ ഇറങ്ങിവന്നാണ്‌ രശ്‌മി വാർത്തകളെ സമീപിച്ചത്‌. പെരുമാറ്റത്തിലും സംസാരത്തിലും ലാളിത്യം കാത്തുസൂക്ഷിക്കുകയും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്‌ത രശ്‌മിയെ പരിചയപ്പെട്ടവർക്കാർക്കും മറക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ്‌ ഷില്ലർ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ജില്ലാ സെക്രട്ടറി അനുപമ ജി. നായർ, കെ. പ്രഭാകരൻ, ദിനേശ്‌ വർമ, നിസാർ മുഹമ്മദ്‌, എം.ബി. സന്തോഷ്‌, റഷീദ്‌ ആനപ്പുറം, സുരേന്ദ്രൻ കുത്തന്നൂർ, മുഹമ്മദ്‌ കാസിം , മഹേഷ്‌ ബാബു എന്നിവർ സംസാരിച്ചു.

Tags:    
News Summary - P.S. Rashmi Remembered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.